കിയവ്: യുദ്ധങ്ങളുടെ ബാക്കിപത്രം ഹൃദയം നുറുങ്ങുന്ന കാഴ്ചകളും തോരാത്ത കണ്ണീരുമാണ്. മനസ്സിനെ മുറിവേൽപിക്കുന്ന അത്തരം കാഴ്ചകളുടെ കണ്ണീർക്കടലാവുകയാണ് യുക്രെയ്ൻ. കൂട്ടപ്പലായനത്തിനിടെ സ്വന്തം രാജ്യത്തിനായി പടനയിക്കാൻ പുറപ്പെടുന്ന പിതാവും മകളും തമ്മിലുള്ള വൈകാരിക രംഗങ്ങളാണ് ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തെ 18നും 60നുമിടയിൽ പ്രായമുള്ളവരോട് യുദ്ധത്തിനിറങ്ങാനുള്ള യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ വാക്കുകൾ ശിരസാവഹിച്ച പിതാവ് പക്ഷേ, മകളോടും ഭാര്യയോടും യാത്ര പറയുമ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
യുദ്ധഭൂമിയിലേക്ക് പോകുന്നതിനുമുമ്പ് ഭാര്യയെയും മകളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ ബസിൽ യാത്രയാക്കാൻ എത്തുന്ന രംഗങ്ങളാണ് ആരുടെയും നെഞ്ചുലക്കുന്നത്. മകള്‍ യാത്ര പറയവെ അവളെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്ന അദ്ദേഹം അവൾ ധരിച്ച തൊപ്പി ശരിയായ രീതിയില്‍ വെച്ചുകൊടുക്കുന്നതും ഇരുവരും പൊട്ടിക്കരയുന്നതുമാണ് കാഴ്ച. ആളുകൾ വീടും സ്വത്തുവകകളും വളർത്തുമൃഗങ്ങളും മറ്റും ഉപേക്ഷിച്ച് ഭൂഗർഭ മെട്രോകളിലും ഭൂമിക്കടിയിലുള്ള സുരക്ഷിത സ്ഥാനങ്ങളിലും അഭയം തേടുന്ന കാഴ്ചയാണ് യുക്രെയ്നിലെ പല മേഖലകളിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.