ഏഴടി ഉയരമുള്ളവർ അപൂർവമാണ്. എന്നാൽ, ഏഴടി നാല് ഇഞ്ച് ഉയരമുള്ള 14കാരിയോ? തന്‍റെ ഉയരംകൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ഷാങ് സിയു. ഷാങ്ങിന്‍റെ ബാസ്കറ്റ്ബാൾ കളിയാണ് ഇേപ്പാൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
14വയസായ മറ്റു കൂട്ടുകാർക്കൊപ്പം ബാസ്കറ്റ് ബാൾ കളിക്കുേമ്പാൾ ഷാങ്ങിന്‍റെ ടീം സ്കോർ ചെയ്യുന്നത് 42 പോയന്‍റാണ്. തുണയാകുന്നത് ഉയരവും.
ചൈനയിലെ അണ്ടർ 15 ദേശീയ ബാസ്കറ്റ് ബാൾ മത്സരത്തിേന്റതാണ് വിഡിയോ. ഒരു പോയന്‍റ് പോലും നഷ്ടപ്പെടുത്താതെ എല്ലാ തവണയും ബാൾ കൃത്യമായി ഷാങ് കുട്ടയിലെത്തിക്കും. ഇതിൽ എതിർ ടീം വലയുടെ അടുത്തെത്തിക്കുേമ്പാൾ ഷാങ് അവരെ നിരാശരാക്കി പന്ത് എതിർ കോർട്ടിലെത്തിക്കുന്നതും വിഡിയോയിൽ കാണാം.
ഒന്നാംക്ലാസിൽ പഠിക്കുേമ്പാൾ അഞ്ചടി രണ്ടിഞ്ച് ആയിരുന്നു ഷാങ്ങിന്‍റെ പൊക്കം. ആറാംക്ലാസിലെത്തിയേപ്പാൾ ആറടി ഒമ്പത് ഇഞ്ചും. ഷാങ്ങിന്‍റെ വിഡിയോ വൈറലായതോടെ മുൻ എൻ.ബി.എ സ്റ്റാറും ചൈനീസ് ബാസ്കറ്റ്ബാൾ കളിക്കാരിയുമായ യാവോ മിങ്ങിനെ ഓർത്തെടുത്തു പലരും. ഏഴടി ആറിഞ്ചായിരുന്നു മിങ്ങിന്‍റെ പൊക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.