വീടിന്‍റെ ബാൽക്കണയിലെ ഗ്രില്ലിൽ പിടിച്ചുകയറി പുറത്തെ കാഴ്ച കാണാൻ ശ്രമിക്കുന്നൊരു കുട്ടി. അപകടം മണത്തറിഞ്ഞ് അവനെ തടയാൻ ശ്രമിക്കുന്ന വളർത്തുപൂച്ച. ഒരു കുട്ടിയും അവന്‍റെ വീട്ടിലെ വളർത്തുപൂച്ചയും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
കുട്ടി ഗ്രില്ലിൽ കൈ വെയ്ക്കുേമ്പാളെല്ലാം പൂച്ച അവന്‍റെ കൈ തട്ടി മാറ്റുന്നത് വിഡിയോയിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫീസർ സുധാ രമെൺ ആണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ആരോ പറഞ്ഞത് വളരെ ശരിയാണ്, എല്ലാ ഹീറോകളും തൊപ്പി ധരിക്കാറില്ല' എന്ന അടിക്കുറിപ്പും വിഡിയോക്ക് നൽകിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഡിയോ വൈറലായി. 'ആദ്യ മൂന്ന് നാല് സെക്കൻഡ് പൂച്ച അവിടെയുള്ള കുട്ടിയുടെ പിതാവിനോട് കണ്ണുെകാണ്ട് ചോദിക്കുന്നുണ്ട്-നിങ്ങളെന്താ ഇവനെ തടയാത്തത്?' തുടങ്ങിയ കമന്‍റുകളും വിഡിയോക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.