ഏറ്റവും ശുദ്ധമായ സ്നേഹം സഹോദരങ്ങൾ തമ്മിലുള്ളതാണ്. അത്തരമൊരു സ്നേഹത്തിന്റെ കാഴ്ചകളാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. സഹോദരൻ സഹോദരിക്ക് സമ്മാനം നൽകുന്നതാണ് വിഡിയോ ദൃശ്യങ്ങൾ.
പെൺകുട്ടി സമ്മാനപ്പൊതി തുറക്കുന്നതാണ് വിഡിയോയുടെ ആദ്യം കാണിക്കുന്നത്. സമ്മാനപ്പൊതിക്കുള്ളിൽ താക്കോലായിരുന്നു ഉണ്ടായിരുന്നത്. സഹോദരൻ സ്കൂട്ടറിലേക്ക് ചൂണ്ടിക്കാണിച്ചതോടെ പെൺകുട്ടി സന്തോഷിക്കുന്നതും കണ്ണീരടക്കാനാകാതെ സഹോദരനെ കെട്ടിപ്പിടിക്കുന്നതുമാണ് വിഡിയോയിൽ.
ഐശ്വര്യ ഭന്ദനെ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശുദ്ധമായ സ്നേഹം. ആദ്യ റൈഡ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 10 മില്യൺ വ്യൂവാണ് ഇതുവരെ വിഡിയോക്ക് ലഭിച്ചത്.
ഇതുവരെ കണ്ടതിൽ ഏറ്റവും മനോഹരമായ വിഡിയോ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.