നല്ല ഇടിയും മിന്നലുമുള്ള സമയത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പേടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മൾ സാധാരണയായി കാണാറുള്ളതിൽ നിന്ന് വ്യത്യസ്തമായൊരു മിന്നൽ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ടെയ്‌ലർ വോൺഫെൽഡ് എന്ന വ്യക്തി ട്വിറ്ററിലൂടെ പങ്കിട്ട വിഡിയോ ഇതിനോടകം തന്നെ രണ്ട് ദശലക്ഷം ആളുകൾ കണ്ടിട്ടുണ്ട്. ലൈറ്റ് ഷോ പോലെയുള്ള ഈ മനോഹരമായ കാഴ്ച നിങ്ങളെ ഞെട്ടിപ്പിക്കുന്നുമെന്നതിൽ സംശയമില്ല.
"ഞാൻ ഇതുവരെ ക്യാമറയിൽ പകർത്തിയതിൽ വച്ച് ഏറ്റവും ഭ്രാന്തമായ മിന്നൽപിണറാണിത്" -വിഡിയോക്ക് താഴെ ടെയ്‌ലർ വോൺഫെൽഡ് അടിക്കുറിപ്പ് നൽകി.
ഇത്തരമൊരു കാഴ്ച ആദ്യമായാണ് കാണുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു. അംബര ചുംബികളായ കെട്ടിടമോ റേഡിയോ ടവറോ പോലുള്ള ഉയരമുള്ള വസ്തുവിന് മുകളിലൂടെ ശക്തമായ വൈദ്യുത മണ്ഡലം കടന്നുപോകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ പ്രതിഭാസത്തെ കുറിച്ച് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.