ആമസോൺ നദിയുടെ പോഷകനദിയായ പ്യൂറസിന്‍റെ കരയിൽ ബ്രസീലിൽ ഇതാ മറ്റൊരു 'ആമ സോൺ'. പ്യൂറസ് നദിക്കരയിൽ വിരിഞ്ഞിറങ്ങിയത് 92,000 ആമക്കുഞ്ഞുങ്ങളാണ്. ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്) പുറത്തുവിട്ട ഈ ദൃശ്യങ്ങൾ പരിസ്ഥിതിസ്നേഹികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 'ആമ സൂനാമി' എന്ന് സമൂഹമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലാണിപ്പോൾ.
പതിനായിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡബ്ല്യു.സി.എസ് ട്വിറ്ററിൽ പങ്കുവെച്ചത്. ശുദ്ധജല ആമയായ ജയ്ന്റ് സൗത്ത് അമേരിക്കൻ റിവർ ടർറ്റ്ലുകളാണ് പ്യുറസിന്‍റെ സംരക്ഷിതമേഖലയിൽ വിരിഞ്ഞിറങ്ങിയത്.
ആദ്യം 71,000 ആമക്കുഞ്ഞുങ്ങളും കുറച്ചുദിവസങ്ങൾക്ക് ശേഷം 21,000 ആമക്കുഞ്ഞുങ്ങളുമാണ് വിരിഞ്ഞിറങ്ങിയതെന്ന് ഡബ്ല്യു.സി.എസിലെ ശുദ്ധജല ആമ വിദഗ്ധയായ കാമില ഫെറാറ പറഞ്ഞു. പ്രാദേശികമായി വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പെൺ ആമകളെയും അവരുടെ കൂടുകളേയും വിദഗ്ധർ നിരീക്ഷിച്ചുവരികയായിരുന്നെന്ന് അവർ വ്യക്തമാക്കി.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണ് ജയ്ന്റ് സൗത്ത് അമേരിക്കൻ റിവർ ടർറ്റ്ൽ. പൂർണവളർച്ചയെത്തുമ്പോൾ മൂന്നരയടി നീളവും 90 കിലോയോളം ഭാരവും ഇവക്ക് ഉണ്ടാകും.
TURTLE TSUNAMI! @TheWCS releases incredible footage of mass hatching of locally endangered turtle: https://t.co/apenzRSzxd pic.twitter.com/KhA1aQsNYc
— WCS Newsroom: #EarthStrong (@WCSNewsroom) December 14, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.