വർഷംതോറും ഗാഡ്ജെറ്റുകൾ രൂപത്തിലും വലിപ്പത്തിലുമെല്ലാം വളരെ ഒതുക്കമുള്ളതായി തീരുകയാണ്. എന്നാൽ ചെറിയ ഉപകരണങ്ങൾക്ക് ഗുണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ചില ദോഷവശങ്ങളുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
യു.എസിലെ 52 കാരിയായ യുവതി വിറ്റമിൻ ഗുളികയാണെന്ന് കരുതി വിഴുങ്ങിയത് ആപ്പിളിന്റെ എയർപോഡ്. ടന്ന ബാർക്കർ എന്ന സ്ത്രീയാണ് തനിക്ക് പറ്റിയ അമളി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഭർത്താവിന്റെ എയർപോഡ് അബദ്ധത്തിൽ വെള്ളത്തോടൊപ്പം വിഴുങ്ങുകയായിരുന്നുവെന്ന് അവർ പറയുന്നു. തൊണ്ടയിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായതെന്നും യുവതി പറഞ്ഞു.
സംഭവിച്ചതിൽ ലജ്ജ തോന്നുന്നുണ്ടെന്നും, ഇനി ആർക്കും ഇത്തരത്തിൽ സംഭവിക്കാതിരിക്കാതിരിക്കാനാണ് വിഡിയോ പങ്കുവെക്കുന്നതെന്നും അവർ വ്യക്തമാക്കി. വിഡിയോ ഇതിനോടകം രണ്ടുമില്യണിലധികം പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.