അങ്കാര: എൽമയുടെ നന്മ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. മഴയത്ത് തണുത്ത് വിറച്ച് തെരുവിൽ കിടന്ന നായയെ പുതപ്പിക്കുന്ന യുവതിയുടെ ഹൃദയസ്പർശിയായ കാഴ്ച വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തുർക്കിയിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന സംഭവമാണ് വീണ്ടും സൈബർ ലോകം ഏറ്റെടുക്കുന്നത്.
ദുയ്കു എൽമ എന്ന യുവതിയാണ് കാരുണ്യം നിറഞ്ഞ ഇൗ പ്രവൃത്തി ചെയ്തത്. തുർക്കി സൊങ്കുൽഡക്കിലെ ഒരു തെരുവിൽ മഴയത്ത് കുട ചൂടി ഇറങ്ങുന്ന എൽമ തൊട്ടരികിൽ നനഞ്ഞു കുതിർന്ന് തണുത്ത് വിറച്ച് കിടക്കുന്ന നായെയ കാണുന്നതും തെൻറ സ്കാർഫ് അഴിച്ചെടുത്ത് അതിനെ പുതപ്പിക്കുന്നതുമാണ് വിഡിയോയിലുള്ളത്. സമീപത്തെ ഒരു സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായപ്പോഴാണ് സുഹൃത്തുക്കൾ വിഡിയോയിലുള്ളത് എൽമയാണെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് ആയിരങ്ങളാണ് എൽമയുടെ നന്മെയ പ്രകീർത്തിച്ച് രംഗത്തെത്തിയത്. ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫിസർ സുശാന്ത് നന്ദ കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇൗ വിഡിയോ പങ്കുവെച്ചപ്പോൾ എൽമയുടെ കാരുണ്യ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി േപർ രംഗത്തെത്തി.
'ദൈവം നിങ്ങളുടെ സമ്പാദ്യമല്ല നോക്കുക, നിങ്ങളുടെ ഹൃദയത്തെയും പ്രവൃത്തികളെയുമാണ്' എന്ന കുറിപ്പോടെയാണ് സുശാന്ത് വിഡിയോ പങ്കുെവച്ചത്. 'മനുഷ്യത്വം നശിച്ചിട്ടില്ല' എന്ന കമേൻറാടെ നിരവധി പേരാണ് ഈ വിഡിയോ ഷെയർ ചെയ്തത്.
കഴിഞ്ഞ വർഷം വിഡിയോ വൈറലായപ്പോൾ 'ദി ഡോഡോ' എന്ന ഒാൺലൈൻ മാധ്യമം എൽമയെ കണ്ടെത്തിയിരുന്നു. താൻ ചെയ്ത ചെറിയൊരു പ്രവൃത്തി ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റുമെന്ന് കരുതിയില്ലെന്നായിരുന്നു എൽമയുടെ പ്രതികരണം. 'നല്ല തണുത്ത കാലാവസ്ഥയായിരുന്നു അന്ന്. ആ നായ തണുത്തുവിറച്ച് കിടക്കുന്നത് അധികനേരം നോക്കിനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല'- എൽമ പറയുന്നു.
God does not look at your possessions,
— Susanta Nanda (@susantananda3) August 24, 2020
but he looks at your heart & deeds 🙏🙏 pic.twitter.com/PQqQ5x05RV
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.