കോവിഡ് സെല്ലിൽ പ്രവർത്തിച്ചു; ഇന്ത്യക്ക് ശ്വസിക്കാൻ സഹായവുമായി യു.കെയിലെ സഹപ്രവർത്തകർ -കുറിപ്പ്

ലണ്ടൻ: യു.കെയിൽ നിന്നുള്ള മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പിന് നിറഞ്ഞ കൈയ്യടി. യു.കെയിലെ ബ്ലാക്ക്പൂൾ ആന്റ് ഫൈൽഡ് കോളജിലെ പരീക്ഷാ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷബീബിന്റെ കുറിപ്പാണ് മലയാളികൾക്ക് അഭിമാനമായത്.

കോളജിൽ പരീക്ഷാ ജോലിയില്ലാത്തതിനാൽ ഷബീബ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കോളജിന്റെ മറ്റൊരു കാമ്പസിൽ കോവി‍ഡ് പരിശോധനാ കേന്ദ്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു. അവിടെയുള്ള സഹപ്രവർത്തകർ ഇന്ത്യയിലെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കാറുണ്ടായിരുന്നു. ജോലി കഴിഞ്ഞു മടങ്ങിയപ്പോൾ ബ്രിട്ടീഷ് ആചാരപ്രകാരം ഒരു കാര്‍ഡ് ഷബീറിന് സമ്മാനിച്ചിരുന്നു. വീട്ടിലെത്തി തുറന്നു നോക്കിയപ്പോൾ ഷബീബ് ശരിക്കും ഞെട്ടി. തന്റെ പ്രവർത്തനങ്ങൾക്കുള്ള നന്ദി സൂചകമായി അവര്‍ ഇന്ത്യയിലെ കോവിഡ് പ്രവർത്തനത്തിലേക്കായി 187.50 പൗണ്ട് (19000 രൂപ) സംഭാവന ചെയ്തു. അതിന്റെ റെസിപ്റ്റും കാർഡിനോടൊപ്പമുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ പട്ടിക്കാട് സ്വദേശിയായ ഷബീബ് കഴിഞ്ഞ ജനുവരിയിലാണ് ബ്ലാക്ക്പൂൾ ആന്റ് ഫൈൽഡ് കോളജിൽ എക്സാമിനേഷൻ കേന്ദ്രത്തിൽ ജോലിക്ക് കയറുന്നത്. ഭാര്യ നസ്രീനും അവിടെ ഒരു കോളജിൽ പഠിക്കുകയാണ്.

ഷബീബിന്റെ കുറിപ്പ്

കോളജിൽ കാര്യമായ എക്സാമിനേഷൻ ജോലിയില്ലാതെ ഇരുന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കോളേജിന്റെ മറ്റൊരു കാമ്പസിൽ കോവിഡ് പരിശോധന കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. യു.കെയിൽ കോവിഡ് നിയന്ത്രണ വിധേയമായതിനാൽ ഇന്നത്തോടെ കോളേജിലെ കോവിഡ്അ പരിശോധന അവസാനിപ്പിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സമയത്തെല്ലാം നാട്ടിലെ വിശേഷവും അന്വേഷിക്കുന്നവരായിരുന്നു കൂടെയുള്ളവർ. ഇന്ന്‌ രാവിലെ ഇന്ത്യയിലെ ഓക്സിജൻ കുറഴുമായി ബന്ധപ്പെട്ട വാര്‍ത്ത വായിച്ചെന്ന് പറഞ്ഞിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയപ്പോള്‍ ബ്രിട്ടീഷ് ആചാരമനുസരിച്ച് ഒരു കാര്‍ഡ് തരുകയും വീണ്ടും കാണാം എന്നു പറഞ്ഞ് പിരിയുകയായിരുന്നു.
വീട്ടില്‍ എത്തി തുറന്നു നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എന്നോടുള്ള നന്ദി സൂചകമായി അവര്‍ ഇന്ത്യയിലെ കോവിഡ് പ്രവര്‍ത്തനത്തിലേക്കായി £187.50 (19000 രൂപ) സംഭാവന ചെയ്തിരിക്കുന്നു. അതിന്റെ റെസിപ്റ്റും കൂടെ വെച്ചിരുന്നു.

Tags:    
News Summary - Covid cell in UK, UK Malayalee, Facebook Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.