​ലോക ഗജദിനമ​േ​ല്ല, ഒരു കൂട്ടയോട്ടമാകാം

ലോകഗജദിനമാണെന്ന്​ അറിഞ്ഞിട്ടാണെന്ന്​ തോന്നുന്നു, കാട്ടിൽ ഒരു കൂട്ടയോട്ട മത്സരംതന്നെ സംഘടിപ്പിച്ചു ഗജരാജൻമാർ. സ്​കൂൾ വിട്ട്​ കുട്ടികൾ ഓടുന്ന​തുപോലെ കൊമ്പൻമാരും പിടിയാനകളും കുട്ടിയാനകളും മണൽപരപ്പിലൂടെ ഓടുന്നു​. മണൽപരപ്പിലൂടെയുള്ള ആനകളുടെ കൂട്ടയോട്ടം ​ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസ്​ ഓഫിസർ സുശാന്ത നന്ദയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​.

ലോകഗജദിനാഘോഷത്തി​െൻറ ഭാഗമാകാൻ ഒാട്ടമത്സരം എന്ന കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. 'എല്ലാ ദിവസവും അമ്പതോ​ളം ആനകൾ വേട്ടയാടലിന്​ ഇരയാകുന്നു. ഇനി അവരെ വേട്ടയാടരുത്​. കാട്ടുകൊമ്പൻമാർ എന്നും സ്വസ്​ഥമായി വിഹരിക്ക​ട്ടേ' എന്നും സുശാന്ത്​ കുറിച്ചു. വിഡിയോ നിരവധിപേർ റീട്വീറ്റ്​ ചെയ്​തു. ഇത്രയധികം ആനകളുടെ കൂട്ടയോട്ടം കൗതുകമാണെന്ന്​ വിഡിയോ റീട്വീറ്റ്​ ചെയ്​ത പലരും അഭിപ്രായപ്പെട്ടു.  


Tags:    
News Summary - World Elephant Day gentle giants running together Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.