കടം വാങ്ങിയ 150 രൂപ തിരികെ നൽകിയില്ല; യുവതിയെ ക്രൂരമായി മർദിച്ച് ഭൂവുടമയുടെ ബന്ധുക്കൾ

ഗ്വാളിയോർ: കടംവാങ്ങിയ 150 രൂപ തിരികെ നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച് ഭൂവുടമയുടെ ബന്ധുക്കൾ. ഗ്വോളിയോറിൽ താമസിക്കുന്ന പൂജ ലോധിയെന്ന യുവതിയെയാണ് ഭൂവുടമയുടെ ബന്ധുക്കൾ ക്രൂരമായി അക്രമിച്ചത്. യുവതിയെ വടികൊണ്ട് അടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ചർച്ചയാവുകയാണ്.

യുവതിയുടെ വീടിന് പുറത്തുനിർത്തിയിട്ട ഇ റിക്ഷയും അക്രമികൾ തകർത്തു. രണ്ട് യുവതികൾ ഉൾപ്പടെയുള്ളവരാണ് യുവതിയെ അക്രമിച്ചത്.

പരാതി നൽകാനെത്തിയപ്പോൾ പൊലീസും മോശമായി പെരുമാറിയതോടെ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് യുവതിക്ക് ഉറപ്പ് നൽകി.


Tags:    
News Summary - Woman Brutally Beaten Strip Her Naked Over ₹150 Debt In Gwalior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.