ടാറ്റ മുംബൈ മാ​ര​ത്ത​ണി​നി​ടെ ര​ണ്ടു​പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മും​ബൈ: ടാ​റ്റ മും​ബൈ മാ​ര​ത്ത​ണി​നി​ടെ 74കാരനുൾപ്പെടെ ര​ണ്ടു​പേ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള സു​വ്ര​ദീ​പ് ബാ​ന​ർ​ജി (40), മും​ബൈ​യി​ൽ നി​ന്നു​ള്ള രാ​ജേ​ന്ദ്ര ബോ​റ (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇതിനിടെ, അ​വ​ശ​നി​ല​യി​ലാ​യ 22പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ‍​യ സു​വ്ര​ദീ​പ് ബാ​ന​ർ​ജി, ഹാ​ജി അ​ലി ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. മ​റൈ​ൻ ഡ്രൈ​വി​ന് സ​മീ​പ​മാ​ണ് രാ​ജേ​ന്ദ്ര ബോ​റ വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏറെപേർക്കും നിർജ്ജലീകരണമാണ് വെല്ലുവിളിയായതെന്നാണ് പറയുന്നത്. 

Tags:    
News Summary - 2 Including 74-Year-Old Die During Mumbai Marathon, 22 Hospitalised: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.