കേ​​ന്ദ്ര കായിക മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​,  പി.​ടി. ഉ​ഷ

ന്യൂ​ഡ​ൽ​ഹി: ബി.​​ജെ.​പി അ​നു​ഭാ​വ​മു​ള്ള രാ​ജ്യ​സ​ഭ എം.​പി കൂ​ടി​യാ​യ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​​സോ​സി​യേ​ഷ​ൻ (ഐ.​ഒ.​എ) പ്ര​സി​ഡ​ന്റ് പി.​ടി. ഉ​ഷ കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​ക്ക് ക​ത്ത​യ​ച്ചു. ഇ​ന്ത്യ​ൻ ഗോ​ൾ​ഫ് യൂ​നി​യ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ത്തി​നോ​ടാ​ണ് ഉ​ഷ അ​തി​നി​ശി​ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

താ​ൻ ഐ.​ഒ.​എ​യി​ൽ ചു​മ​ത​ല​യേ​റ്റ ശേ​ഷം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യെ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യി ധ​രി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ക​ത്തി​ൽ കു​റ്റ​​പ്പെ​ടു​ത്തു​ന്നു. ഹ​രീ​ഷ് ഷെ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ൾ​ഫ് യൂ​നി​യ​നെ അം​ഗീ​ക​രി​ച്ച​തി​നെ​തി​രെ മ​ന്ത്രാ​ല​യം ഐ.​ഒ.​എ​ക്ക് ന​ൽ​കി​യ ക​ത്ത് തെ​റ്റാ​യ ന​ട​പ​ടി​ക്ര​മ​മാ​ണെ​ന്നും വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യു​ള്ള​താ​ണെ​ന്നും ഉ​ഷ പ​റ​യു​ന്നു. ഫെ​ഡ​റേ​ഷ​നു​ക​ളി​ൽ കാ​യി​ക മ​ന്ത്രാ​ല​യം അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ന്ന​താ​യും കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യെ ചോ​ദ്യം​ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലെ​ന്നും ഉ​ഷ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​നി​ക്ക് ക​ത്ത് ത​​ന്ന​തെ​ന്ന സൂ​ച​ന​യും ഉ​ഷ​യു​ടെ വി​മ​ർ​ശ​ന​ത്തി​ലു​ണ്ട്.

ഇ​ന്ത്യ​ൻ ഗോ​ള്‍ഫ് യൂ​നി​യ​നി​ലെ ത​ർ​ക്ക​മാ​ണ് ഉ​ഷ​യും കാ​യി​ക മ​ന്ത്രാ​ല​യ​വും ​കോ​ർ​ക്കാ​ൻ കാ​ര​ണം. ഗോ​ൾ​ഫ് യൂ​നി​യ​ൻ ​പ്ര​സി​ഡ​ന്റ് ബ്രി​ജേ​ന്ദ​ർ സി​ങ്ങി​ന്റെ​യും സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​രീ​ഷ് ഷെ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് യൂ​നി​യ​നു​ക​ൾ വ്യ​ത്യ​സ്ത​മാ​യി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഡി​സം​ബ​ര്‍ 15നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​ന്ത്യ​ൻ ഹാ​ബി​റ്റാ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ്രി​ജേ​ന്ദ​ര്‍ സി​ങ് വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി.

ഒ​ളി​മ്പി​ക് ഭ​വ​നി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ഷ് കു​മാ​ര്‍ ഷെ​ട്ടി​യെ​യും പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത്. ഷെ​ട്ടി വി​ഭാ​ഗ​ത്തി​നാ​ണ് ഐ.​ഒ.​എ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ബ്രി​ജേ​ന്ദ​ര്‍ സി​ങ്ങി​നെ അം​ഗീ​ക​രി​ച്ച കാ​യി​ക മ​ന്ത്രാ​ല​യം, ഷെ​ട്ടി​യെ അം​ഗീ​ക​രി​ച്ച ഐ.​ഒ.​എ​യെ വി​മ​ർ​ശി​ച്ച് ക​ത്ത​യ​ച്ച​താ​ണ് പി.​ടി​എ ഉ​ഷ​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ ക്വാ​റം തി​ക​യാ​തെ​യാ​ണ് ബ്രി​ജേ​​ന്ദ​ർ സി​ങ് ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്നും ഇ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഉ​ഷ ചൂ​ണ്ടി​ക്കാ​ട്ടി. കു​റ​ഞ്ഞ​ത് 10 സ്റ്റേ​റ്റ് ഗോ​ൾ​ഫ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നു. ഹ​രീ​ഷ് ഷെ​ട്ടി വി​ഭാ​ഗ​ത്തി​ന്റെ ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ലും 31 പേ​രി​ൽ 21 പേ​രും പ​​ങ്കെ​ടു​ത്തി​രു​ന്നു. ച​ട്ട​പ്ര​കാ​ര​മു​ള്ള ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​​ന്നെ​ന്ന് ഐ.​ഒ.​എ പ്ര​സി​ഡ​ന്റ് വാ​ദി​ക്കു​ന്നു.

ദേ​ശീ​യ സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​നു​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തി​ൽ ഇ​ട​പെ​ടാ​നു​ള്ള ശ്ര​മ​ത്തെ​യും പി.​ടി. ഉ​ഷ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് 2023 ഡി​സം​ബ​റി​ൽ ന​ട​ന്ന ഗു​സ്തി ഫെ​ഡ​റേ​ഷ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​സ്‌​ലി​ങ് അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​രം വൈ​കു​ക​യാ​ണ്.

2023 ഡി​സം​ബ​ർ മു​ത​ൽ അ​ജ്ഞാ​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ന്ത്രാ​ല​യം ഗു​സ്തി ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം ത​ട​ഞ്ഞു​വെ​ങ്കി​ലും ഒ​ളി​മ്പി​ക്സ​ട​ക്കം എ​ല്ലാ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കും ഫെ​ഡ​റേ​ഷ​ൻ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​യ​ച്ചി​രു​ന്നു. ഫെ​ഡ​റേ​ഷ​നു​ക​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് കൗ​ൺ​സി​ലി​ന്റെ നി​ർ​ദേ​ശ​വും പാ​ലി​ക്കു​ന്നി​ല്ല. ബ്രി​ജേ​ന്ദ​ർ സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ൾ​ഫ് അ​സോ​സി​​യേ​ഷ​ന് അം​ഗീ​കാ​രം ന​ൽ​കി​യ ക​ത്ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഉ​ഷ കാ​യി​ക മ​ന്ത്രാ​ല​യ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

നി​ല​വി​ൽ പി.​ടി. ഉ​ഷ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നി​ൽ എ​തി​ർ​പ്പ് അ​തി​രൂ​ക്ഷ​മാ​ണ്. എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പ്ര​സി​ഡ​ന്റി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി.​ഇ.​ഒ നി​യ​മ​ന​ത്തി​ന് പി.​ടി. ഉ​ഷ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും സി.​ഇ.​ഒ​യു​ടെ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ഷ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. 

Tags:    
News Summary - P.T Usha- Sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.