റാഞ്ചി: ദേശീയ സീനിയർ സ്കൂൾ അത്‍ലറ്റിക്സിൽ വിജയകിരീടം ചൂടി കേരളസംഘം നാട്ടിലേക്ക് മടങ്ങുന്നത് ഏറെ അഭിമാനത്തോടെ. 35 വീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് റാഞ്ചിയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിൽ പോരിനിറങ്ങിയത്.
കിരീടം നിലനിർത്തിയ കേരളം ആകെ ആറുവീതം സ്വർണവും വെള്ളിയും വെങ്കലവുമുൾപ്പെടെ 138 പോയന്റാണ് സ്വന്തമാക്കിയത്. 123 പോയന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനം നേടി. തമിഴ്നാട് 104 പോയന്റുമായി നാലാമതായി. അവസാന ദിനം 4-400 മീറ്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളം സ്വർണം നേടി. സംസ്ഥാന സ്കൂൾ കായികമേളയിൽ അധികൃതരുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിച്ചതിന് വിലക്ക് നേരിട്ട കോതമംഗലം മാർബേസിൽ, മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനത്തോടെ കേരളത്തിന് അഭിമാനമായി.
കെ.എസ്. അജിമോൻ, പി.ജി. മനോജ്, കെ. നന്ദഗോപാലൻ, നദീഷ് ചാക്കോ, എം. അരവിന്ദാക്ഷൻ, കെ. സുരേന്ദ്രൻ, അമല മാത്യു, അമീർ സുഹൈൽ എന്നിവരായിരുന്നു കേരള ടീം പരിശീലകർ. പി.പി. മുഹമ്മദ് അലി, എൻ.പി. ബിനീഷ്, ലജിത് ഗംഗൻ, വി.ജെ. ജയമോൾ എന്നിവർ ടീം മാനേജർമാരുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.