യൂജീൻ: 3000 മീറ്റർ സ്റ്റീപ്ൾ ചേസ് മത്സരം നടക്കുമ്പോൾ ട്രാക്കിൽ നിന്ന കാമറമാനെ കണ്ട് അത് ലറ്റുകളും അമ്പരന്നു. ഓടി വരുന്നവർ ഇദ്ദേഹത്തെ ഇടിച്ചിടുമെന്ന ആശങ്ക കണ്ടുന്നിവർക്കുണ്ടായെങ്കിലും ഇടതു, വലതുഭാഗങ്ങളിലൂടെ മത്സരാർഥികൾ മുന്നോട്ടുപോയി. അപ്പോഴാണ് താൻ ട്രാക്കിലാണെന്ന വിവരം കാമറമാനും ശ്രദ്ധിക്കുന്നത്.
ഇതോടെ മത്സരത്തിന് കൂടുതൽ തടസ്സം സൃഷ്ടിക്കാതിരിക്കാനെന്നോണം നിന്നിടത്ത് തന്ന അനങ്ങാതെ നിന്നു. തൊട്ടപ്പുറത്ത് നടന്ന വനിത ട്രിപ്പ്ൾ ജംപ് ഫൈനൽ ചിത്രീകരിക്കുകയായിരുന്നു കാമറമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.