സ്പ്ലിറ്റ്(ക്രൊയേഷ്യ): മിന്നുംഫോമിലുള്ള സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം നൽകി യുവേഫ നാഷൻസ് ലീഗിൽ ഇറങ്ങിയ പോർചുഗലിനെ സമനിലയിൽ (1-1) തളച്ച് ക്രൊയേഷ്യ.
33ാം മിനിറ്റിൽ ജാവോ ഫിലിക്സാണ് പോർചുഗലിനായി ലീഡെടുക്കുന്നത്. 65ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ സമനില ഗോൾ നേടി.
ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ജാവോ ഫെലിക്സും റാഫേൽ ലിയോയുമാണ് പോർചുഗൽ മുന്നേറ്റം നയിച്ചത്. മറുവശത്ത് സൂപ്പർ താരം ലൂക്കാ മോഡ്രിച്ചാണ് പടനയിച്ചത്.
കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോൾ ബലത്തിൽ 5-1ന് പോളണ്ടിനെ തകർത്തിരുന്നു.
ക്രൊയേഷ്യക്കെതിരെ സമനില വഴങ്ങിയെങ്കിലും നാഷൻസ് ലീഗ് ലീഗ് എ ഗ്രൂപ്പ് 1ൽ 14 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടന്നു. രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യക്ക് എട്ടും മൂന്നാമതുള്ള സ്കോട്ട്ലാൻഡിന് ഏഴും പോയിന്റാണുള്ളത്.
ഗ്രൂപ്പ് 1 ലെ മറ്റൊരു മത്സരത്തിൽ സ്കോട്ട്ലാൻഡ് ഒന്നിനെതിരെ രണ്ടുഗോളിന് പോളണ്ടിനെ കീഴടക്കി. ജോൺ മെക്ഗിന്നും ആൻഡ്ര്യൂ റോബർട്ട്സനുമാണ് സ്കോട്ട്ലാൻഡിനായി ഗോൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.