ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ത്‍ല​റ്റി​ക് ടീം

സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ അ​ത്‍ല​റ്റി​ക് മീ​റ്റ്: ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

 കു​വൈ​ത്ത് സി​റ്റി: 25ാമ​ത് സി.​ബി.​എ​സ്.​ഇ കു​വൈ​ത്ത് ക്ല​സ്റ്റ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് ശ്ര​ദ്ധേ​യ നേ​ട്ടം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം സി.​ബി.​എ​സ്.​ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കാ​യി​ക​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ൻ​ത്രോ​യി​ൽ പു​തി​യ മീ​റ്റ് റെ​ക്കോ​ഡോ​ടു​കൂ​ടി സീ​ഫ ജി​ലാ​നി ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ ഷ​യാ​ൻ അ​ഫ്സ​ൽ, മി​ല​ൻ ടി​ജു, ഡി​യോ​ൺ, ഇ​ർ​ഫാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ് ത്രോ​യി​ൽ നോ​യ​ൽ രാ​ജും ലോ​ങ്ജം​പി​ൽ ശ്രീ​ഹ​രി​യും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ട്രി​പ്ൾ ജം​പി​ൽ മു​ഹ​മ്മ​ദ് അ​ലി ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പി​ൽ ഡി​യോ​ൺ ജി​ജു​വും 5000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മി​ല​ൻ ടി​ജു​വും അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ ആ​യു​ർ​ദ​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ മേ​ധാ​വി ഡോ. ​ര​മേ​ശ് കു​മാ​റി​ന്റെ​യും സം​ഘ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ, പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലീം എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ഛത്തി​സ്ഗ​ഢി​ലെ റാ​യ്പു​രി​ൽ ന​ട​ക്കു​ന്ന സി.​ബി.​എ​സ്.​ഇ നാ​ഷ​ന​ൽ അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ലും സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ പു​റ​പ്പെ​ട്ടു.

Tags:    
News Summary - CBSE Kuwait Cluster Athletic Meet: India International School Brilliant achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.