കോഴിക്കോട്: വിജയിക്കാൻ മടികാണിക്കുന്ന ഗോകുലം ഐ ലീഗിൽ കേരള വ്യാഴാഴ്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ നേരിടും. എവേ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെയുള്ള സമനിലക്കു ശേഷമാണ് ഗോകുലം ഹോം ഗ്രൗണ്ടിൽ ജയം മാത്രം പ്രതീക്ഷിച്ച് ഇറങ്ങുന്നത്. 90 മിനിറ്റും ഇഞ്ചുറി ടൈമിലും ലജോങ്ങിനെതിരെയുള്ള മത്സരം ഗോൾ രഹിതമായിട്ടായിരുന്നു അവസാനിച്ചത്.
സീസണിൽ അഞ്ച് മത്സരം പൂർത്തിയായപ്പോൾ ആറു പോയന്റാണ് ഗോകുലത്തിനുള്ളത്. അഞ്ച് മത്സരത്തിൽ ഒരു മത്സരത്തിൽ ജയിച്ച ഗോകുലം മൂന്ന് സമനിലയും ഒരു തോൽവിയും നേരിട്ടു. അവസാനമായി നടന്ന ഹോം മത്സരത്തിൽ ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്സിനോട് തോറ്റിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അന്ന് ഗോകുലത്തിന്റെ തോൽവി. അതിനാൽ, വ്യാഴാഴ്ച ഹോം മത്സരത്തിൽ ജയത്തോടെ തിരിച്ചുവന്ന് ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടിയാണ് മലബാറിയൻസ് കളത്തിലിറങ്ങുന്നത്.
എവേ മത്സരത്തിൽ തോൽക്കാതെ ലജോങ്ങിനെതിരെ മികച്ച പ്രകടനമായിരുന്നു ടീം പുറത്തെടുത്തത്. ടീമിന്റെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കാൻ കഴിഞ്ഞാൽ രാജസ്ഥാനെതിരെ വിജയമുറപ്പിക്കാൻ കഴിയുമെന്ന് മുഖ്യ പരിശീലകൻ അന്റോണി അഞ്ച് മത്സരത്തിൽനിന്ന് ആറ് പോയന്റുള്ള രാജസ്ഥാൻ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. രാത്രി ഏഴിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.