അഹ്മദാബാദ്: അവസാന ഓവറിലെ നാടകീയതയിൽ കളി ജയിച്ച് ലൈഫ് വീണ്ടെടുത്ത ആത്മവിശ്വാസത്തിൽ വിരാട് കോഹ്ലിയുടെ ഇന്ത്യ. കൈപ്പിടിയിലൊതുങ്ങിയ പരമ്പര വിജയം തട്ടിത്തെറിച്ചതിെൻറ സമ്മർദവുമായി ഇംഗ്ലണ്ടും. ട്വൻറി 20 പരമ്പരയിൽ ഇന്ന് ഫൈനൽ പോരാട്ടം.
ഒന്നും മൂന്നും ട്വൻറി 20കളിലെ ജയത്തോടെ, നാലാം മത്സരം കൂടി ജയിച്ച് പരമ്പര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിെൻറ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയിൽ മൊട്ടേരയിൽ ഇന്ത്യ കുഴിച്ചുമൂടിയത്. ടോസിൽ ഇംഗ്ലണ്ട് ജയിച്ച മത്സരത്തിലായിരുന്നു ഇന്ത്യയുടെ ഉശിരൻ തിരിച്ചുവരവ്. പരമ്പര 2-2ന് സമനിലയിൽ നിൽക്കെ ഇന്നത്തെ പോരാട്ടമാവും ചാമ്പ്യന്മാരെ നിർണയിക്കുന്നത്.
പരിചയസമ്പന്നരെല്ലാം തകർന്നടിയുേമ്പാൾ ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇഷാനു പകരം കഴിഞ്ഞ കളിയിൽ അവസരം ലഭിച്ച സൂര്യയായിരുന്നു ടീമിെൻറ 'എക്സ് ഫാക്ടർ'. 31 പന്തിൽ മൂന്ന് സിക്സുമായി 57 റൺസ് അടിച്ചെടുത്ത താരം ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകി. ക്യാപ്റ്റൻ വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഓപണർമാരായ രാഹുലും രോഹിതും കൂടി പവർേപ്ല വെടിക്കെട്ടിന് തീകൊളുത്തിയാൽ ഇന്ത്യ ഏറക്കുറെ സേഫാവും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബൗളിങ്ങിൽ മികച്ച പ്രകടനമാണ് വ്യാഴാഴ്ച പുറത്തെടുത്തത്. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ചഹലിന് പകരക്കാരനായ രാഹുൽ ചഹറും നന്നായി കളിച്ചു. ടെസ്റ്റ് പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് ട്വൻറി 20 വിജയം നിലനിൽപിന് അനിവാര്യമാണ്. മറുനിരയിൽ ജോസ്ബട്ലർ, ഡേവിഡ് മലൻ ഹിറ്റർമാരുടെ മികച്ച ഇന്നിങ്സിനാണ് ടീമിെൻറ കാത്തിരിപ്പ്. സ്ഥിരതയില്ലാതെ വലയുന്ന മുൻനിരക്കാർ ഫോമിലേക്കുയർന്നാൽ പിടിച്ചുകെട്ടുക ഇന്ത്യക്ക് പ്രയാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.