സിഡ്നി: കേരളത്തെ പ്രതിനിധീകരിച്ച് ഐ.പി.എല്ലിലുണ്ടായിരുന്ന കൊച്ചിൻ ടസ്കേഴ്സിനായി കളിച്ചതിെൻറ പണം ഇനിയും കിട്ടിയില്ലെന്ന് വെളുപ്പെടുത്തി ആസ്ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജ്. 2011ലെ ഒരേയൊരു സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കളത്തിലുണ്ടായിരുന്നത്.
''പത്ത് വർഷം മുമ്പ് ഐ.പി.എല്ലിൽ കൊച്ചി ടസ്കേഴ്സിനായി കളിച്ചപ്പോഴുള്ള പ്രതിഫലത്തിെൻറ 35% തുക ഇനിയും താരങ്ങൾക്ക് ലഭിച്ചിട്ടില്ല. ആ പൈസ ലഭിക്കാൻ വല്ല മാർഗവുമുണ്ടോ?'' -ബി.സി.സി.ഐയെ മെൻഷൻ ചെയ്ത് ഹോഡ്ജ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വനിതതാരങ്ങൾക്ക് ട്വൻറി20 ലോകകപ്പ് ഫൈനലിൽ എത്തിയതിെൻറ പണം ഇനിയും നൽകിയില്ലെന്ന 'ടെലഗ്രാഫ് യു.കെ' ട്വിറ്റർ വാർത്തയുടെ പശ്ചാത്തലത്തിലായിരുന്നു ഹോഡ്ജിെൻറ പ്രതികരണം.
1.95 കോടിക്കായിരുന്നു അന്ന് ഹോഡ്ജിനെ ടസ്കേഴ്സ് സ്വന്തമാക്കിയത്. ബ്രണ്ടൻ മക്കല്ലം, ശ്രീശാന്ത്, രവീന്ദ്ര ജദേജ, ജയവർധനെ, വി.വി.എസ് ലക്ഷ്മൺ, സ്റ്റീവ് സ്മിത്ത് അടക്കമുള്ള വൻ താരനിര ടസ്കേഴ്സിലുണ്ടായിരുന്നു. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും സീസണിൽ വ്യവസ്ഥകൾ ലൃഘിച്ചു എന്ന കുറ്റം ചുമത്തി ടസ്കേഴ്സിനെ ബി.സി.സി.ഐ പുറത്താക്കിയിരുന്നു. കൊച്ചി ടസ്കേഴ്സും ബി.സി.സി.ഐയും തമ്മിലുള്ള സാമ്പത്തിക ബാധ്യതയും നിയമപ്രശ്നങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഒന്നിലധികം കമ്പനികളുടെ കൺസോർഷ്യമായ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലായിരുന്നു ടീം കളത്തിലിറങ്ങിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.