'അവർ ബുംറയെ കുറിച്ച് സംസാരിക്കില്ല, എല്ലാവരും ബാറ്റർമാരുടെ പുറകെയാണ്'; മാധ്യമങ്ങളെ കുറിച്ച് നാസർ ഹുസൈൻ

ഇന്ത്യൻ ക്രിക്കറ്റ് പേസ് ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറയെ മാധ്യമങ്ങൾ കാര്യത്തിലെടുക്കുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് എന്നിവരെയാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പെർത്തിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ച താരമാണ് ബുംറ. നായകനായെത്തിയ താരം ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റ് നേടി കളിയിലെ താരവുമായി. ആദ്യ ദിനം മുതൽ ആസ്ട്രേലിയക്ക് മേൽ കൃത്യമായ ആധിപത്യം നേടിയെടുക്കാൻ ബുംറ നയിച്ച ബൗളിങ് പടക്ക് സാധിച്ചു. ഒടുവിൽ ബാറ്റർമാരും അവസരത്തിനൊത്തുയർന്ന മത്സരത്തിൽ 295 റൺസിന് വിജയിച്ച് ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.

സകല അസ്ത്രങ്ങളും കയ്യിലുള്ള താരമാണ് ബുംറ എന്നിട്ടും ബാറ്റർമാരാണ് പരമ്പരയുടെ ആകർഷണമായി മാറുന്നതെന്ന് ഹുസൈൻ അഭിപ്രായപ്പെട്ടു. സ്കൗ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു താരം.

' അവന്‍റെ കയ്യിൽ സ്ലോ ബോളുകളുണ്ട്, യോർക്കറുണ്ട്, ബൗൺസർ... അങ്ങനെ എല്ലാമുണ്ട്. അവൻ പ്രസ് കോൺഫറൻസ് നടത്തുന്നത് ഞാൻ കാണുകയായിരുന്നു. എന്നാൽ എല്ലാവരുടെയും ശ്രദ്ധ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ അവിടെ ഇല്ലാതത്തിനെ പറ്റിയുമൊക്കെയായിരുന്നു. പിന്നെ സ്റ്റീവ് സ്മിത്തിനെ പറ്റിയും. ഈ ബാറ്റർമാരൊക്കെ എത്ര റൺസ് നേടുമെന്നൊക്കെയാണ് ചർച്ചകൾ. ഇതെല്ലാം കണക്കിലെടുത്ത് എനിക്ക് തോന്നി അവർ ബുംറയെ കുറിച്ച് അധികം സംസാരിക്കാത്തതിന് കാരണം അവൻ ഒരു ബൗളർ ആയത് കൊണ്ടാണെന്നാണ്. ബാറ്റർമാരെയാണ്  എപ്പോഴും ഹൈലൈറ്റ് ചെയ്യുന്നത്,' നാസർ ഹുസൈൻ പറഞ്ഞു.

ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ ബുംറ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റാണ് സ്വന്തമാക്കിയത്. അങ്ങനെ മത്സരത്തിൽ എട്ട് വിക്കറ്റ് സ്വന്തമാക്കിയ താരം കളിയിലെ താരമായു തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലെ

Tags:    
News Summary - nassr hussain says media wont talk about jasprit bumrah because he is bowler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.