ഇന്ത്യൻ ക്രിക്കറ്റും 36 എന്ന നമ്പറും തമ്മിലെ നിഗൂഢ ബന്ധം ഓർമിപ്പിച്ച് ദേശീയ ടീം കോച്ച് രവി ശാസ്ത്രി. ട്വിറ്ററിലായിരുന്നു ഇന്ത്യൻ ടീമിെൻറ ട്രോഫികൾക്കരികിലുള്ള ചിത്രം പങ്കുവെച്ച് ശാസ്ത്രി '36' മാജിക് ഓർമിപ്പിച്ചത്.
''ഏറെയുണ്ട് 36ൽ. ഓരോവറിൽ ഞാനടിച്ച ആറ് സിക്സുകൾ, അഡ്ലെയ്ഡിൽ ഇന്ത്യയുടെ സ്കോർ, ഗവാസ്കറുടെ ഇന്നിങ്സ്, യുവരാജിെൻറ സിക്സുകൾ... -ശാസ്ത്രി ട്വീറ്റ് ചെയ്തു.
1984-85 രഞ്ജി സീസണിലായിരുന്നു മുംബൈക്കുവേണ്ടി ബറോഡക്കെതിരെ ശാസ്ത്രി ഒരോവറിൽ ആറ് സിക്സുകളുമായി റെക്കോഡ് കുറിച്ചത്. 2007 ട്വൻറി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവി ആറു സിക്സുകൾ പറത്തുേമ്പാൾ ശാസ്ത്രി കമൻററി ബോക്സിലുണ്ടായിരുന്നു.
1975 ലോകകപ്പിൽ 60 ഓവറും ബാറ്റുചെയ്ത് ഗവാസ്കർ 174 പന്തിൽ നേടിയ 36 റൺസും ആരാധകർക്ക് വിചിത്രം. കഴിഞ്ഞ ഡിസംബറിലാണ് ഓസീസിനെതിരെ അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ 36ൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.