ലീഡ്സ്: ലോർഡ്സ് ടെസ്റ്റിനിടെ മൈതാനത്തേക്ക് കടന്നുവന്ന് വൈറലായ ജാർവോ വീണ്ടുമെത്തി. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിെൻറ മൂന്നാം ദിനത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയായിരുന്നു ജാർവോയുടെ മൈതാനത്തേക്കുള്ള കടന്നു വരവ്. ഇക്കുറി പാഡും ഹെൽമെറ്റുമിട്ട് ബാറ്റ്സ്മാനായിട്ടാണ് ജാർവോ മൈതാനത്തേക്ക് എത്തിയത്.
ലോഡ്സ് ടെസ്റ്റിെൻറ നാലാം ദിനത്തിലായിരുന്നു ജാർവോ 69 എന്ന ടീഷർട്ടുമിട്ട് ഇംഗ്ലീഷുകാരൻ ആദ്യമായി മൈതാനത്തേക്ക് എത്തിയത്. പിന്നീട് ഇന്ത്യൻ ടീമിന് സമീപത്തേക്ക് പോകാനായിരുന്നു ജാർവോയുടെ ശ്രമം. എന്നാൽ, സുരക്ഷാജീവനക്കാരെത്തി ഉടൻ തന്നെ ഇയാളെ മൈതാനത്ത് നിന്ന് മാറ്റുകയായിരുന്നു.
ഇത്തവണ ഗ്രൗണ്ടിലെത്തിയ ജാർവോ ജഡേജയും മുഹമ്മദ് സിറാജും തന്നെ ആദ്യമായി കണ്ടപ്പോൾ എങ്ങനെയാണ് പ്രതികരിച്ചതെന്നും അനുകരിച്ച് കാണിച്ചു. ജാർവോയുടെ പ്രകടനം കണ്ട ജഡേജക്കും സിറാജിനും ചിരിയടക്കാനായില്ല. എന്തായാലും ഇന്ത്യക്കായി ബാറ്റ് ചെയ്യാൻ ജാർവോയെ സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. ഉടൻ തന്നെ മൈതാനത്തേക്ക് എത്തിയ ജീവനക്കാർ ബലംപ്രയോഗിച്ച് ജാർവോയെ നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.