മുംബൈ: വാങ്കഡെയിൽ നടക്കുന്ന ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ന്യൂസിലൻഡിനെ വെറും 62 റൺസിന് പുറത്താക്കിയിരുന്നു. ഇന്ത്യൻ മണ്ണിലെ ഏറ്റവും ചെറിയ സ്കോറായിരുന്നു അത്.
263 റൺസ് ലീഡുണ്ടായിട്ടും കിവീസിനെ ഫോളോഓൺ ചെയ്യിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തയാറായില്ല. കോഹ്ലിയുടെ ഈ തീരുമാനം കണ്ട് പല മുൻതാരങ്ങളും കളിക്കാരും നെറ്റിചുളിച്ചു. എന്നാൽ കോഹ്ലിയുടെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് വിക്കറ്റ് കീപ്പർബാറ്ററും കമേന്ററ്ററുമായ ദിനേഷ് കാർത്തിക്ക്.
'ഇത് കഴിഞ്ഞ ഉടനെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് എനിക്ക് തോന്നുന്നു. ഈ ടെസ്റ്റ് മത്സരം മൂന്നോ നാലോ ദിവസത്തിനുള്ളിൽ വിജയിച്ചാൽ നിങ്ങൾക്ക് അധിക പോയിന്‍റുകൾ ലഭിക്കില്ല. കൂടുതൽ ബാറ്റ് ചെയ്യുന്തോറും കൂടുതൽ മോശം വിക്കറ്റ് ലഭിക്കും. അതിനാൽ, അവർക്ക് (ഇന്ത്യ) രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിനെ ചുരുട്ടിക്കെട്ടാൻ എളുപ്പമായിരിക്കും'-കാർത്തിക്ക് ക്രിക്ബസിനോട് പറഞ്ഞു.
'ചേതേശ്വർ പുജാര കുറച്ച് റൺസ് നേടുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. വിരാട് കോഹ്‌ലിക്ക് ബാറ്റ് ചെയ്യാനും കുറച്ച് റൺസ് നേടാനും സാധിച്ചാൽ അവർ ഡിക്ലയർ ചെയ്യുമെന്നും ഞാൻ കരുതുന്നു. ശരിക്കും ബൗളർമാർക്ക് വിശ്രമം നൽകിയതല്ല. കളി തീരാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ ഡിക്ലയർ ചെയ്യാൻ അവർ തിടുക്കം കാട്ടുന്നില്ലെന്ന് എനിക്ക് തോന്നുന്നു'-കാർത്തിക്ക് കൂട്ടിച്ചേർത്തു.
രണ്ടാം ദിനം കളിയവസാനിക്കുേമ്പാൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസെന്ന നിലയിലാണ്. പുജാരയും (29) മായങ്ക് അഗർവാളുമാണ് (38) ക്രീസിൽ. ഇന്ത്യക്കിപ്പോൾ 332 റൺസ് ലീഡായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.