ടെസ്റ്റ്​ ഉപേക്ഷിച്ചതോടെ അധികം വന്ന ഭക്ഷണം ദാനം ചെയ്​ത്​ ലങ്കാഷെയർ; കൈയ്യടിച്ച്​ നെറ്റിസൺസ്

മാഞ്ചസ്റ്റർ: ടോസിന്​ മണിക്കൂറുകൾ മാ​ത്രം ശേഷിക്കേയാണ്​ ഇന്ത്യ-ഇംഗ്ലണ്ട്​ അഞ്ചാം ടെസ്റ്റ്​ ഉപേക്ഷിച്ചത്​. കോവിഡ്​ ഭീതിയെ തുടർന്ന്​ മത്സരം ഉപേക്ഷിച്ചതോടെ ക്രിക്കറ്റ്​ ആരാധകർ കടുത്ത നിരാശയിലായിരുന്നു.

എന്നാൽ മത്സരത്തിന്‍റെ ഭാഗമായി ഒരുക്കിയ ഭക്ഷണം സന്നദ്ധ സംഘടനകൾക്ക്​ ദാനം ചെയ്​ത്​ കൈയ്യടി നേടുകയാണ്​ ലങ്കാഷെയർ ക്രിക്കറ്റ്​ ക്ലബ്​. വാർത്ത ക്ലബ്​ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

മോശം സാഹചര്യത്തിൽ ഏറ്റവും മികച്ച പ്രവർത്തി ​ചെയ്​ത ലങ്കാഷെയറിനെ അഭിനന്ദിക്കുകയാണ്​ സാമൂഹിക മാധ്യമങ്ങൾ. ഇന്ത്യൻ ക്യാമ്പിൽ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിലാണ്​ അഞ്ചാം ടെസ്റ്റ്​ ഉപേക്ഷിച്ചത്​. അഞ്ച്​ ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന്​ മുന്നിലായിരുന്നു. 




Tags:    
News Summary - After manchester Test Cancellation Lancashire Cricket club donated the surplus of food to local charities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.