ഇസ്ലാമാബാദ്: സ്വന്തം ടീം ആസ്ട്രേലിയക്കെതിരെ ഗ്രൗണ്ടിൽ തപ്പിത്തടയുന്ന വേളയിൽ ദേഷ്യത്തോടെ ഗാലറിയിൽ തുറിച്ചുനോക്കുന്ന പാകിസ്താൻ ആരാധകന്‍റെ ചിത്രം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസിലുണ്ടാകും. പാകിസ്താന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിക്കുന്ന സരീം അക്തറിന്‍റെ ഭാവം എക്കാലത്തെയും മികച്ച മീമുകളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ ഒരിക്കൽ കൂടി അക്തറിന്‍റെ മീം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ഇംഗ്ലീഷ് വൊക്കാബുലറി ബുക്കിൽ അക്തറിന്‍റെ ചിത്രം അച്ചടിച്ച് വന്നതോടെയാണിത്. തുറിച്ചുനോക്കുക എന്നർഥം വരുന്ന 'glared' എന്ന ഇംഗ്ലീഷ് വാക്കിന്‍റെ ഗ്രാഫിക്കൽ വിശദീകരണമായിട്ടാണ് ചിത്രം അച്ചടിച്ചത്.
ചിത്രം വൈറലായതോെട ഇത് വ്യാജമാണെന്ന രീതിയിൽ പ്രചാരണം ഉയർന്നു. ചിത്രം സത്യമാണെന്ന് സ്ഥിരീകരണവുമായി അക്തർ തന്നെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ പ്രസാദകർ തന്‍റെ അനുമതി വാങ്ങിയിട്ടില്ലന്ന് അദ്ദേഹം വ്യക്തമാക്കി.
ആഴ്ചകൾക്ക് മുമ്പ് അക്തറിന്‍റെ മീം ഹോങ്കോങ്ങിലെ മീം മ്യൂസിയത്തിൽ ഇടംപിടിച്ചിരുന്നു. കെ.എൽ 11 ആർട്ട് മാളിലെ 9ജി.എ.ജി മീം എക്സിബിഷനിലാണ് അക്തറിന്‍റെ ചിത്രം പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.