അരങ്ങേറ്റത്തിൽ സെഞ്ച്വറി; സചിന്‍റെ വഴിയേ മകനും

പനാജി: ക്രിക്കറ്റ് ഇതിഹാസവും പിതാവുമായ സചിൻ തെണ്ടുൽക്കറെ പോലെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി മകൻ അർജുൻ തെണ്ടുൽക്കറും. മുംബൈയിൽനിന്ന് ഗോവയിലേക്ക് കൂടുമാറിയ അർജുനാണ് രഞ്ജി പുതിയ സീസണിലെ ആദ്യ മത്സരം തന്നെ ഗംഭീരമാക്കിയത്.

സചിനും ഒരു സെഞ്ച്വറിയിലൂടെയാണ് രഞ്ജിയിൽ അരങ്ങേറ്റം കുറിച്ചത്. 1988 ഡിസംബർ 11ന് ഗുജറാത്തിനെതിരെയായിരുന്നു നേട്ടം. രാജസ്ഥാനെതിരായ സീസണിലെ ആദ്യ രഞ്ജി മത്സരത്തിന്റെ രണ്ടാം ദിവസമാണ് അർജുൻ സെഞ്ച്വറി കുറിച്ചത്. 207 പന്തിൽനിന്ന് 120 റൺസെടുത്തു. 16 ഫോറും രണ്ടു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

ഗോവ രണ്ടാംദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 494 റൺസെടുത്തിട്ടുണ്ട്. സുയാഷ് പ്രഭുദേശായി ഗോവക്കായി ഇരട്ട സെഞ്ച്വറി കുറിച്ചു. 416 പന്തിൽനിന്ന് 212 റൺസ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് സംഘത്തിലുണ്ടെങ്കിലും ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കൂടുതൽ അവസരം ലഭിക്കുന്നതിനാണ് അർജുൻ ഗോവയിലേക്ക് മാറിയത്.

Tags:    
News Summary - Arjun Tendulkar Slams Century On Ranji Trophy Debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.