32 വർഷം മുമ്പ് അച്ഛൻ സചിൻ ടെണ്ടുൽകർ അരങ്ങേറ്റം കുറിച്ച മുംബൈയുടെ കുപ്പായത്തിൽ രംഗപ്രവേശം ചെയ്ത് മകൻ അർജുൻ ടെണ്ടുൽകർ. മുഷ്താഖ് അലി ട്വൻറി20യിൽ ഹരിയാനക്കെതിരെയുള്ള മത്സരത്തിലായിരുന്നു സീനിയർ ടീമിൽ പേസ് ബൗളറായ അർജുെൻറ അരേങ്ങറ്റം.
മൂന്ന് ഓവർ എറിഞ്ഞ താരം 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബാറ്റിങ്ങിൽ 11ാമനായി ക്രീസിലെത്തിയെങ്കിലും ഒരു പന്തും നേരിടാനായില്ല. കളിയിൽ മുംബൈ എട്ടു വിക്കറ്റിന് തോറ്റു.
ടൂർണമെൻറിൽ മൂന്ന് കളിയും തോറ്റ മുംബൈയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു. അച്ഛൻ ടെണ്ടുൽകർ 15ാം വയസ്സിലാണ് മുംബൈക്കായി കളിച്ചതെങ്കിൽ 21ാം വയസ്സിലാണ് അർജുെൻറ വരവ്.
സ്റ്റേറ്റ് ടീമിനായി ഒരു മത്സരം കളിച്ചതോടെ അടുത്ത മാസം നടക്കുന്ന ഐ.പി.എൽ ലേലത്തിൽ അർജുെൻറ പേരും ഉൾപ്പെടുത്താൻ വഴിയൊരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.