ഇന്ത്യൻ പേസ് ബൗളിങ് സൂപ്പർ താരം ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിലെ ഏറ്റവും മൂല്യമേറിയ താരം ബുംറയാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. ചെന്നൈയിലെത്തിയപ്പോൾ ബുംറക്ക് ആരാധകരുടെ ഇടയിൽ വമ്പിച്ച സ്വീകരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനായ വിമൽ കുമാറിനോട് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അശ്വിൻ. ചെന്നൈയിലെ ആളുകൾ ബൗളർമാരെ ഒരുപാട് അഭിനന്ദിക്കുമെന്നും അശ്വിൻ പറയുന്നു.
'ഞങ്ങൾ ചെന്നൈയിലെ ആളുകൾ ബൗളർമാരെ ഒരുപാട് അഭിനന്ദിക്കാറുണ്ട്. , ബുംറ കുറച്ച് ദിവസം മുമ്പ് ഇവിടെ അഥിതിയായിരുന്നു. നാലഞ്ച് ദിവസം ഇവിടെയുണ്ടായിരുന്നു. രജനികാന്തിന് കൊടുക്കുന്ന പോലുള്ള ട്രീറ്റ്മെന്‍റാണ് അദ്ദേഹത്തിന് നൽകിയത്. ഞങ്ങൾ അത്രയും നന്നായി ബൗളർമാരെ ട്രീറ്റ് ചെയ്യും. അദ്ദേഹത്തെ ഒരു ചാമ്പ്യനെ പോലെ ട്രീറ്റ് ചെയ്യണം. എനിക്ക് ഒരാളുടെ പേര് പറയണമെന്നില്ല, എന്നാലും പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലവിൽ ഏറ്റവും മൂല്യമുള്ള താരമാണ് ബുംറ,' അശ്വിൻ കൂട്ടിച്ചേർത്തു.
ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യയ. ഈ മാസം 19ന് ഇന്ത്യയുടെ ടെസ്റ്റ് സൈക്കിൾ ആരംഭിക്കം. ബംഗ്ലദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കാണ് 19ന് തുടക്കമാകുക. ട്വന്റി-20 ലോകകപ്പിന് ശേഷം ബുംറ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന പരമ്പരയായിരിക്കുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.