ലാഹോർ: ആദ്യ രണ്ടു ടെസ്റ്റുകളിലെ വിരസമായ സമനിലകളെ അവസാന മത്സരത്തിലെ സ്പോർട്ടിങ് ഡിക്ലറേഷനിലൂടെ ആവേശകരമാക്കിയ ആസ്ട്രേലിയ മത്സരവും പരമ്പരയും സ്വന്തമാക്കി ഫലവും കൊയ്തു.
മൂന്നാം ടെസ്റ്റ് 115 റൺസിന് ജയിച്ച സന്ദർശകർ പരമ്പര 1-0ത്തിന് നേടി. നാലാം ഇന്നിങ്സിൽ 351 റൺസ് ലക്ഷ്യമുയർത്തിയ ഓസീസ് ആതിഥേയരെ 235ലൊതുക്കുകയായിരുന്നു. സ്കോർ: ആസ്ട്രേലിയ 391, 227/3 ഡിക്ല. പാകിസ്താൻ 268, 235.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ നതാൻ ലിയോണും മൂന്നു വിക്കറ്റ് പിഴുത നായകൻ പാറ്റ് കമ്മിൻസുമാണ് ഓസീസിന് ജയമൊരുക്കിയത്. പാക് നിരയിൽ ഇമാമുൽ ഹഖ് (70), ക്യാപ്റ്റൻ ബാബർ അഅ്സം (55) എന്നിവരാണ് പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.