അഫ്​ഗാനിസ്​താൻ-ആസ്​ട്രേലിയ ടെസ്റ്റ്​ മത്സരം മാറ്റി

മെൽബൺ: അഫ്​ഗാനിസ്​താൻ-ആസ്​ട്രേലിയ ടെസ്റ്റ്​ മത്സരം മാറ്റി. നവംബർ 27ന് ഹൊബാർട്ടിൽ​ നടക്കേണ്ട മത്സരമാണ്​ മാറ്റിയത്​. അഫ്​ഗാനിലെ രാഷ്​ട്രീയസംഭവ വികാസങ്ങളിൽ കൂടുതൽ വ്യക്​തത വന്നതിന്​ മത്സരം മതിയെന്നാണ് ​ക്രിക്കറ്റ്​ ആസ്​ട്രേലിയയുടെ നിലപാടെന്നാണ്​ സൂചന. ഇരു ക്രിക്കറ്റ്​ ബോർഡുകളും സംയുക്​തമായാണ്​ മത്സരം മാറ്റാൻ തീരുമാനിച്ചതെന്നും ക്രിക്കറ്റ്​ ആസ്​​ട്രേലിയയുടെ ട്വീറ്റിൽ വ്യക്​തമാക്കുന്നു.

ബി.ബി.എല്ലിന്‍റെ ഈ സീസണിൽ അഫ്​ഗാൻ കളിക്കാരെ പ​ങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ അറിയിച്ചു. 2020 ഡിസംബറിൽ നടക്കേണ്ട മത്സരം കോവിഡ്​ മൂലമാണ്​ 2021 നവംബറിലേക്ക്​ മാറ്റിയത്​. എന്നാൽ, അഫ്​ഗാനിസ്​താനിൽ താലിബാൻ അധികാരം പിടിച്ചതോടെ മത്സരം വീണ്ടും മാറ്റുകയായിരുന്നു.

അഫ്​ഗാനിലെന്നല്ല ലോകത്തിന്‍റെ എവിടെയും വനിത ക്രിക്കറ്റിനെ പിന്തുണക്കുന്ന സമീപനമാണ്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ സ്വീകരിച്ചിട്ടുള്ളത്​. അഫ്​ഗാനിലെ നിലവിലെ സംഭവവികാസങ്ങളിൽ കൂടുതൽ വ്യക്​തത വന്നിട്ട്​ മത്സരം മതിയെന്നാണ്​ നിലപാടെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയ പറഞ്ഞു. അതേസമയം, ലോകക്രിക്കറ്റിൽ സ്ഥാനമുറപ്പിക്കാൻ മറ്റ്​ അംഗരാജ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്ന്​ അഫ്​ഗാൻ അഭ്യർഥിച്ചു.

Tags:    
News Summary - Australia Postpone First-ever Afghanistan Cricket Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.