മസ്കത്ത്: ആദ്യ കളിയിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ ബംഗ്ലാദേശ് പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ച് ട്വൻറി20 ലോകകപ്പിെൻറ സൂപ്പർ 12 റൗണ്ടിൽ ഇടമുറപ്പിച്ചു. അവസാന കളിയിൽ പാപ്വ ന്യൂഗിനിയെ 84 റൺസിന് തോൽപിച്ചാണ് ബംഗ്ലാദേശിെൻറ മുന്നേറ്റം.
ഇതോടെ ഗ്രൂപ് ബിയിൽ ബംഗ്ലാദേശിന് നാലു പോയൻറായി. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റിന് 187 റൺസെടുത്തശേഷം എതിരാളികളെ 19.3 ഓവറിൽ 97 റൺസിന് പുറത്താക്കി. 37 പന്തിൽ 46 റൺസും നാലോവറിൽ ഒമ്പതു റൺസിന് നാലു വിക്കറ്റും നേടിയ ശാകിബുൽ ഹസെൻറ ഔൾറൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിന് കരുത്തായത്.
ക്യാപ്റ്റൻ മഹ്മൂദുല്ല 28 പന്തിൽ 50 റൺസടിച്ചു. പാപ്വ ന്യൂഗിനി നിരയിൽ പുറത്താവാതെ നാലു റൺസെടുത്ത കിപ്ലിൻ ഡോറിഗ മാത്രമാണ് ചെറുത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.