ധാക്ക: മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയെ തോൽപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ചരിത്രം രചിച്ചു. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 103 റൺസിന് വിജയിച്ച കടുവകൾ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
സെഞ്ച്വറി നേടിയ മുൻ നായകൻ മുഷ്ഫികുർ റഹീമിെൻറ (125) ബറ്റിങ് മികവിൽ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 246 റൺസെടുത്തു. മൂന്ന് വട്ടം മഴ കളി തടസപ്പെടുത്തി. 40 ഓവറിൽ 245 റൺസായി ലക്ഷ്യം പുനർനിർണയിച്ചെങ്കിലും ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനാണ് സാധിച്ചത്.
ബംഗ്ലാദേശ് ഇതാദ്യമായാണ് ലങ്കക്കെതിരെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ പരമ്പര സ്വന്തമാക്കുന്നത്. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 50 പോയൻറുമായി ബംഗ്ലാദേശ് ഐ.സി.സി വേൾഡ്കപ്പ് സൂപ്പർലീഗ് പോയൻറ് പട്ടികയിലും ഒന്നാമതെത്തി. ഇംഗ്ലണ്ട്, പാകിസ്താൻ, ആസ്ട്രേലിയ എന്നീ ടീമുകൾക്ക് 40 പോയൻറ് മാത്രമാണ് ഉള്ളത്. റഹീമാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.