വെസ്റ്റിൻഡീസിന്‍റെ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ സമിനല പിടിച്ച് ബംഗ്ലാദേശ്. ആദ്യ മത്സരത്തിൽ വിൻഡീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിജയം സ്വന്തമാക്കിക്കൊണ്ട് ബംഗ്ലാദേശ് പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. 15 വർഷത്തിന് ശേഷമാണ് ബംഗ്ലാദേശ് വെസ്റ്റിൻഡീസിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കുന്നത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ സമനിലയായി കലാശിച്ചു.
ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ 101 റൺസിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 185 റൺസിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ് നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ടീം സ്കോറിൽ 69 റൺസ് കൂടി കൂട്ടുന്നതിനിടെ എല്ലാം ബംഗ്ലാദേശ് ബാറ്റർമാരും വീണു. ജാക്കർ അലി നേടിയ 91 റൺസ് ബലത്തിലാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 268 എന്ന സ്കോറിൽ എത്തിയത്. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിന് 18 റൺസിന്‍റെ വിജയലക്ഷ്യമുണ്ടായിരുന്നു.
സ്കോർ ബംഗ്ലാദേശ് ഒന്നാം ഇന്നിംങ്സിൽ 164, വെസ്റ്റ് ഇൻഡീസ് 146. ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 268, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സിൽ 185. രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് 43 റൺസും കാവം ഹോഡ്ജ് 55 റൺസും നേടി. മറ്റ് ബാറ്റർമാർക്കൊന്നും കാര്യമായി തിളങ്ങാൻ സാധിക്കാതെ പോയതോടെ വിൻഡീസ് അടിയറവ് പറഞ്ഞു. ബംഗ്ലാദേശിനായി തൈജൂൾ ഇസ്ലാം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹസൻ മഹ്മുദ്, ടസ്കിൻ അഹമദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.