ലാഹോർ: ആഭ്യന്തര മത്സരത്തിനിടെ ബാറ്റിൽ ഫലസ്തീൻ പതാക പ്രദർശിപ്പിച്ച് പാക് താരം അഅ്സം ഖാന് മത്സരഫീയുടെ 50 ശതമാനം പിഴയിട്ടു. കറാച്ചി വൈറ്റ്സും ലാഹോർ ബ്ലൂസും തമ്മിലെ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരം നിയന്ത്രിച്ച അംപയർമാർ പിഴയിട്ട വാർത്ത പുറത്തെത്തിയതോടെ പാക് ക്രിക്കറ്റ് ബോർഡ് ഇടപെട്ട് തുക ഈടാക്കേണ്ടെന്ന് തീരുമാനിച്ചു. ലാഹോർ വൈറ്റ്സ് താരമാണ് അഅ്സം.
ഐ.സി.സി ചട്ടങ്ങളുടെ ലംഘനമായതിനാൽ പതാക ബാറ്റിൽ ഉണ്ടാകരുതെന്ന് റഫറി നേരത്തേ നിർദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെയെത്തിയതോടെയായിരുന്നു നടപടി. കഴിഞ്ഞ രണ്ടു കളികളിലും സമാനമായി പതാകയുടെ സ്റ്റിക്കർ അഅ്സം ഖാന്റെ ബാറ്റിലുണ്ടായിരുന്നെങ്കിലും റഫറിമാർ വിഷയമാക്കിയിരുന്നില്ല. 2021നു ശേഷം പാക് ദേശീയ ടീമിൽ സാന്നിധ്യമല്ല, അഅ്സം ഖാൻ. എന്നാൽ, അതിവേഗ ഇന്നിങ്സുകളുടെ കരുത്തിൽ ട്വന്റി20 മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.