സൗരവ്​ ഗാംഗുലി, ജയ്​ ഷാ

പാക്​ താരങ്ങൾക്ക്​ വിസ അനുവദിക്കുമെന്ന്​ ബി.സി.സി.ഐ; ട്വന്‍റി20 ലോകകപ്പ്​ വേദികളായി

ന്യൂഡൽഹി: ബി.സി.സി.ഐ ഈ വർഷം ഇന്ത്യയിൽ നടക്കാൻ പോകുന്ന ട്വന്‍റി20 ക്രിക്കറ്റ്​ ലോകകപ്പിന്‍റെ വേദികൾ തീരുമാനിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമായ അഹ്​മദാബാദ്​ മൊ​േട്ടരയിലാകും ഫൈനൽ. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്​, ​െബംഗരെു, ലഖ്​നോ, ധർമശാല എന്നീ നഗരങ്ങളാകും ട്വന്‍റി20 പൂരത്തിന്‍റെ മറ്റ്​ വേദികൾ. ഈ വർഷം ഒക്​ടോബർ നവംബർ മാസങ്ങളിലായാണ്​ ടൂർണമെന്‍റ്​ നടക്കുക.

ബാബർ അസം നയിക്കുന്ന പാകിസ്​താൻ ക്രിക്കറ്റ്​ ടീമിന്​ ടൂർണമെന്‍റിനായി ഇന്ത്യയിലെത്താൻ വിസ അനുവദിക്കും.

എന്നാൽ ടൂർണമെന്‍റ്​ വീക്ഷിക്കാൻ പാകിസ്​താൻ ആരാധകർക്ക്​ അനുവാദം നൽകുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നില്ലെന്ന്​ ബി.സി.സി.ഐ ഒഫീഷ്യൽ വാർത്ത ഏജൻസിയായ പി.ടി.ഐയോട്​ പ്രതികരിച്ചു.

രാഷ്​ട്രീയ പ്രശ്​നങ്ങൾ മൂലം വർഷങ്ങളായി ഇന്ത്യയും പാകിസ്​താനും രാജ്യാന്തര ടൂർണമെന്‍റിൽ മാത്രമാണ്​ കണ്ടുമുട്ടാറുള്ളത്​. 

Tags:    
News Summary - BCCI picks nine venues for ICC T20 World Cup 2021 to be held in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.