വരുന്നു..ടി10..!; ഐ.പി.എല്ലിന് പിന്നാലെ പുതിയ പരീക്ഷണവുമായി ബി.സി.സി.ഐ

മുംബൈ: ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിൽ ആളും ആരവവും ട്വന്റി 20 ക്രിക്കറ്റിന് പിറകെയാണ്. അഞ്ചു ദിവസമോ ഒരു ദിനമോ മുഴുവനായി കളി കാണാനായി നീക്കിവെക്കാനില്ലാത്ത ആരാധകർക്ക് മുന്നിൽ ട്വന്റി 20 ഒരു വിപ്ലവം തന്നെയായിരുന്നു.

അതിന്റെ തുടർച്ചയാണ് വൻ വിജയമായി തീർന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പോലുള്ള ട്വന്റി 20 ലീഗുകൾ. എന്നാൽ ക്രിക്കറ്റിന്റെ വലിപ്പം വീണ്ടും ചെറുതാകുന്നതാണ് ഇന്ന് ലോകം കാണുന്നത്.

20 ൽ നിന്ന് 10 ലേക്ക് ചുരുങ്ങി. 10 ഓവർ വീതമുള്ള ടി 10 ലീഗുകൾ വിവിധ രാജ്യങ്ങളിൽ സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ സ്വീകാര്യത ബി.സി.സി.ഐ ശരിക്കും മുതലക്കാനുള്ള തയാറെടുപ്പിലാണെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ടി10 ലീഗ് തുടങ്ങാൻ ബി.സി.സി.ഐ പദ്ധതിയിടുന്നുവെന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അടുത്ത വര്‍ഷം ഐ.പി.എല്ലിന് മുന്നോടിയായി ടി10 ലീഗ് നടത്താനുള്ള പദ്ധതികളാണ് ബി.സി.സി.ഐ ആസൂത്രണം ചെയ്യുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തില്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം ഈ ടി10 ലീഗില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കളിക്കാര്‍ക്ക് പ്രായപരിധിവെക്കുന്നതും പരിഗണനയിലുണ്ട്.

ടി10 ലീഗിനായി പുതിയ ടീമുകളെ ക്ഷണിക്കണോ അതോ നിലവിലെ ഐ.പി.എല്‍ ടീമുകളെ ടി10 ലീഗില്‍ കളിപ്പിച്ചാല്‍ മതിയോ എന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. എന്നാല്‍, ഐ.പി.എല്‍ പോലെ മറ്റ് ലീഗുകള്‍ തുടങ്ങാന്‍ കരാർ അനുസരിച്ച് ബി.സി.സി.ഐക്ക് ഐ.പി.എല്‍ ടീമുകളുടെയെല്ലാം അനുമതി ആവശ്യമുണ്ട്. അതിനാല്‍ ഐ.പി.എല്‍ ടീമുകളുടെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

Tags:    
News Summary - BCCI readies plans to launch a Tier-2 white ball tournament ‘similar’ to IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.