ജയ്പൂർ: ഹോം ഗ്രൗണ്ടിൽ രാജസ്ഥാൻ റോയൽസ് ഓപണർ ജോസ് ബട്ട്ലറും നായകൻ സഞ്ജു സാംസണും ചേർന്നൊരുക്കിയത് വെടിക്കെട്ട് കാർണിവലായിരുന്നു. തലനാരിഴക്ക് സെഞ്ച്വറി ( 59 പന്തിൽ നിന്ന് 95 റൺസ്) നഷ്ടമായ ബട്ട്ലറും, 38 പന്തിൽ നിന്ന് 66 റൺസുമായി സഞ്ജുവും കളം നിറഞ്ഞ് കളിച്ചപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിന് 20 ഓവറിൽ 215 വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് മികച്ച തുടക്കമാണ് ഓപണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും ചേർന്നൊരുക്കിയത്. 18 പന്തിൽ 35 റൺസെടുത്ത ജയ്സ്വാൾ മാർക്കോ ജാൻസന്റെ പന്തിൽ നടരാജന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ തകർപ്പൻ ബാറ്റിങ്ങുമായി ബട്ട്ലറിന് മികച്ച പിന്തുണയേകി. 5 സിക്സും മുന്ന് ഫോറുമുൾപ്പെടെ 38 പന്തിൽ 66 റൺസുമായി സഞ്ജു പുറത്താവാതെ നിന്നു.
ഭുവനേശ്വർ കുമാറിെൻറ പന്തിൽ എൽബിഡബ്ല്യൂവിൽ കുടുങ്ങുമ്പോൾ 59 പന്തിൽ 4 സിക്സറും 10 ബൗണ്ടറിയും അടക്കം 95 റൺസായിരുന്നു ബട്ട്ലറിന്റെ സമ്പാദ്യം. ഷിംറോൺ ഹെറ്റമെയർ പുറത്താവാതെ 7 റൺസെടുത്തു. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാറും മാക്രോ ജാൻസനും ഓരോ വിക്കറ്റുവിതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.