'നിങ്ങളെയെന്ന് തൊട്ടോട്ടെ'... ഇന്ത്യൻ താരത്തോട് സിംബാബ്‍വെ താരത്തിന്റെ കുടുംബാംഗങ്ങൾ

ആറ് മാസത്തെ പരിക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹർ. ആദ്യ ഏകദിനത്തിൽ 27 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി സിംബാബ്‌വെയുടെ മുൻനിരയെ തകർത്തെറിഞ്ഞ് പ്ലെയർ ഓഫ് ദി മാച്ച് ആയ പ്രകടനം ഹരാരെയിൽ അദ്ദേഹത്തിന് ഏറെ ആരാധകരെയാണ് നേടിക്കൊടുത്തത്.

മത്സരത്തിന് ശേഷം ഒരു സിംബാബ്‌വെ ക്രിക്കറ്റ് താരത്തിന്റെ കുടുംബാംഗങ്ങൾ ചാഹറിനൊപ്പമെടുത്ത ഫോട്ടോകളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ കളിയാരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സെൽഫിയെടുക്കുന്നതിന് മുമ്പ് 'ഞാനൊന്ന് തൊട്ടോട്ടെ' എന്ന് വനിത ആരാധകർ ചാഹറിനോട് അനുവാദം ചോദിക്കുന്നതും ശേഷം തോളിൽ കൈ വെച്ച് ഫോട്ടോയെടുക്കുന്നതുമാണ് വിഡിയോയിലുള്ളത്. ''ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, അവൻ വളരെ വിനീതനും സുന്ദരനുമാണ്'' മറ്റൊരു ആരാധിക പറഞ്ഞു.

ഏറെ നാളുകൾക്ക് ശേഷം ആരാധകരുടെ പിന്തുണ ലഭിച്ചതിൽ ചാഹറും ഏറെ സന്തോഷവാനാണ്. "ക്രിക്കറ്റിലെ കഠിനമായ സമയങ്ങളിൽ പ്രചോദിപ്പിക്കാൻ കാണികൾ ആവശ്യമാണെന്നും മത്സരങ്ങൾക്കായി ഇത്രയും വലിയ ഒത്തുചേരലുകൾ കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി 20 ലോകകപ്പിൽ അവസരം ലഭിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ''എന്നെ തെരഞ്ഞെടുക്കുമോ ഇല്ലയോ എന്ന് എനിക്ക് പറയാനാവില്ല, കാരണം അത് എന്റെ കൈയിലല്ല. എന്നാൽ, ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്'' ചാഹർ പറഞ്ഞു.

Tags:    
News Summary - Can I touch you?': Zimbabwe bowler's family's unbelievable interaction with India cricketer Deepak Chahar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.