ലണ്ടൻ: ഇന്ത്യൻ ടീം ക്യാമ്പിൽ കോവിഡ് പടർന്നതിനെ തുടർന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന്‍റെ കാര്യത്തിൽ തീരുമാനമായി.
മാറ്റിവെച്ച മത്സരം അടുത്ത വർഷം ജൂലൈ ഒന്ന്മുതൽ എഡ്ജ്ബാസ്റ്റണിൽ നടക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ് കളി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് മാറ്റിവെച്ചത്. നാല് മത്സരങ്ങള്‍ പൂർത്തിയായപ്പോൾ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.
ഈ വർഷം ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് ടെസ്റ്റ് പരമ്പര അരങ്ങേറിയത്. ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിക്കും സപ്പോർട്ടിങ് സ്റ്റാഫുകളിൽ ചിലർക്കും കോവിഡ് പിടിപെട്ടതിനെ തുടർന്നായിരുന്നു ഇന്ത്യ ടീം അഞ്ചാം ടെസ്റ്റ് കളിക്കാൻ വിമുഖത കാണിച്ചത്. ഐ.പി.എൽ കളിക്കാൻ വേണ്ടിയാണ് ഇന്ത്യ പരമ്പരയിൽ നിന്ന് പിൻമാറിയതെന്ന് ആരോപണമുയർന്നതോടെ സംഭവം വലിയ വിവാദമായി.
അടുത്ത വർഷം മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങൾ കളിക്കാനായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ജൂലൈ ഏഴാം തിയതിയാണ് ട്വന്‍റി 20 പരമ്പരക്ക് തുടക്കമാകുന്നത്. 12ന് ഏകദിന പരമ്പര ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.