ന്യൂഡൽഹി: ബി.സി.സി.ഐ അനുവദിക്കുകയാണെങ്കിൽ 2022ലെ മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുന്ന താരങ്ങളിലൊരാൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയായിരിക്കുമെന്ന് ടീം മാനേജ്മെൻറ്. മെഗാ ലേലത്തിെൻറ നിയമങ്ങളെ കുറിച്ച് ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ചെന്നൈ നയം വ്യക്തമാക്കിയിരിക്കുന്നത്.
ലേലത്തിലേക്ക് പോകുന്നതിന് മുമ്പ് ചെന്നൈ നിലനിർത്തുന്ന ആദ്യത്തെ താരം ധോണിയായിരിക്കും. എന്നാൽ, നിയമങ്ങൾ ബി.സി.സി.ഐ പ്രഖ്യാപിച്ചതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താമെന്ന് ചെന്നൈ സൂപ്പർകിങ്സ് വക്താവ് സ്പോർട്സ് ടാകിനോട് പറഞ്ഞു.
ധോണിയില്ലാതെ ഞങ്ങളൊന്നും ചെയ്യില്ല. ഏത് ടീമും ധോണിയെ പോലൊരു താരത്തെ നിലനിർത്താൻ ആഗ്രഹിക്കും. രണ്ട് ടീമുകൾ കൂടി ഐ.പി.എല്ലിൽ എത്തുന്നതോടെ പോരാട്ടം കടുക്കുമെന്നും ചെന്നൈ സൂപ്പർ കിങ്സ് വക്താവ് പറഞ്ഞു. ധോണി നിലനിർത്തുമെന്നതിൽ മാത്രമാണ് ഇപ്പോൾ ഉറപ്പ് പറയാനാകുക. മറ്റുള്ളവരുടെ കാര്യത്തിൽ നിലവിൽ ഒന്നും പറയാനാകില്ലെന്നും ചെന്നൈ സൂപ്പർ കിങ്സ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.