ഒളിമ്പിക്സിൽ ക്രിക്കറ്റ്: ഔദ്യോഗിക അനുമതിക്ക് നന്ദി പറഞ്ഞ് ​ഐ.സി.സി

മുംബൈ: ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ ഔദ്യോഗിക അനുമതി നൽകിയ ഇന്റർനാഷനൽ ഒളിമ്പിക്സ് കമ്മിറ്റിക്ക് (ഐ.ഒ.സി) നന്ദി പറഞ്ഞ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). മുംബൈയിൽ ചേർന്ന രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി യോഗമാണ് വോട്ടെടുപ്പിലൂടെ അന്തിമാനുമതി നൽകിയത്.

2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് മുതൽ ട്വന്റി 20 ക്രിക്കറ്റ്, ബേസ്ബാൾ/സോഫ്റ്റ് ബാൾ, ഫ്ലാഗ് ഫുട്‌ബാൾ, ലാക്രോസ്, സ്‌ക്വാഷ് എന്നിവ ഉൾപ്പെടുത്തുമെന്നാണ് ഐ.ഒ.സി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുന്നതിനിടെയാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്. രണ്ട് ഐ.ഒ.സി അംഗങ്ങൾ ഇതിനെ എതിർക്കുകയും ഒരാൾ വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തതായി ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാഷ് പറഞ്ഞു.

ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ തീരുമാനത്തിൽ തങ്ങൾ ആവേശഭരിതരാണെന്നും അതിന് ഐ.ഒ.സിയോട് നന്ദി പറയുന്നതായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ഗ്രെഗ് ബാർക്ലേ പ്രതികരിച്ചു. 1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. അന്ന് ബ്രിട്ടനും ഫ്രാൻസും മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ബ്രിട്ടനായിരുന്നു ജേതാക്കൾ.

Tags:    
News Summary - Cricket in Olympics: ICC thanks to official approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.