രാജാവിന് കിരീടധാരണം; ഒക്ടോബറിലെ താരമായി കോഹ്‍ലി

മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യയെ സെമിയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യന്‍ താരം വിരാട് കോഹ്‍ലി ഐ.സി.സിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കോഹ്‍ലി ഈ പുരസ്‌കാരത്തിന് അർഹനാവുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, സിംബാബ്​‍വെയുടെ സിക്കന്ദര്‍ റാസ എന്നിവരെ പിന്തള്ളിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ പുരസ്‌കാരത്തിന് അര്‍ഹനായത്.

ഒക്ടോബറില്‍ 205 റണ്‍സാണ് താരം അടിച്ചെടുത്തത്. ട്വന്റി 20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ധസെഞ്ച്വറികളുള്‍പ്പെടെ 246 റണ്‍സുമായി കോഹ്‍ലി തന്നെയാണ് റൺവേട്ടക്കാരിൽ മുമ്പൻ. 123 ആണ് താരത്തിന്റെ ശരാശരി. ഏറെ കാലം ഫോം നഷ്ടപ്പെട്ട് കടുത്ത വിമർശനങ്ങൾക്കിരയായ താരം കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഫോം വീണ്ടെടുത്തത്.

പാകിസ്താന്‍റെ വെറ്ററൻ ആൾറൗണ്ടർ നിദാ ദാറാണ് ഐ.സി.സിയുടെ ഒക്ടോബര്‍ മാസത്തെ മികച്ച വനിത താരം. വനിത ഏഷ്യാ കപ്പിലെ മിന്നും പ്രകടനമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

Tags:    
News Summary - Crowning the King; Kohli became the star of October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.