ലോർഡ്സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലീഷ് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചോ? പ്രമുഖ താരങ്ങളടക്കം പക്ഷംപിടിച്ച ചൂടേറിയ സംവാദമായി സോഷ്യൽ മീഡിയയിൽ മാറിയിരിക്കുകയാണ് വിവാദം. ഇംഗ്ലീഷ് ബൗളർ മാർക് വുഡും ഓപണിങ് ബാറ്റ്സ്മാൻ റോറി ബേൺസിനുമെതിരെയാണ് ആരോപണങ്ങൾ നീളുന്നത്.
ഷൂവിെൻറ അടിയിലെ സ്പൈക്ക് ഉപയോഗിച്ച് പന്തിൽ രണ്ടുപേരും ചവിട്ടുന്ന പടം സഹിതമാണ് വിവാദം പുകയുന്നത്. സദാ കണ്ണുമിഴിച്ചിരിക്കുന്ന കാമറകളെ കബളിപ്പിക്കാൻ കഴിയാത്തതിനാൽ ഫീൽഡ് ചെയ്യുന്നതിനിടയിൽ സ്പൈക്കുപയോഗിച്ച് പന്തിൽ തേയ്മാനം വരുത്തി കൃത്രിമം കാണിക്കുകയാണെന്നാണ് ട്വിറ്ററിൽ മുഴങ്ങുന്ന വെടി.
ഇരുവരും പന്തിൽ ചവിട്ടുന്ന പടമിട്ട് മുൻ ഇന്ത്യൻതാരം വീരേന്ദ്ര സെവാഗാണ് വെടിക്കെട്ട് തുടങ്ങിയത്. മുൻതാരം ആകാശ് ചോപ്രയും സെവാഗിെൻറ ട്വീറ്റ് ഏറ്റെടുത്തു. 'എന്താണിത്...? പന്തു ചുരണ്ടലോ അതോ ഇംഗ്ലണ്ടിെൻറ കോവിഡ് പ്രതിരോധമോ...? ' എന്നായിരുന്നു സെവാഗിെൻറ ചാട്ടുളി.
അതേസമയം, സംഭവത്തിൽ ന്യായീകരണവുമായി രംഗത്തുവന്നത് പരിക്കു കാരണം കളിക്കാൻ കഴിയാതെ കളത്തിനു പുറത്തിരിക്കുന്ന പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡാണ്. 'ബേൺസിെൻറ കാലുകൾക്കിടയിലൂടെ പന്ത് ടാപ് ചെയ്യാൻ വുഡ് ശ്രമിച്ചത് തെറ്റിദ്ധരിച്ചതാണ്' എന്നായിരുന്നു ബ്രോഡിെൻറ ന്യായം.
സ്ക്രീൻ ഷോട്ട് എടുത്തപ്പോൾ നിർഭാഗ്യവശാൽ പന്ത് ഇരുവരുടെയും ഷൂവിനടിയിലായിപ്പോയെന്നും ബ്രോഡ് വിശദീകരിക്കുന്നു. സംഗതി എന്തായാലും വാസ്തവം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് കായികലോകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.