ആയിരങ്ങൾ തിങ്ങി നിറഞ്ഞ ഗാലറികളില്ലാതെയാണ് ഇത്തവണത്തെ െഎ.പി.എൽ നടക്കാൻ പോകുന്നത്. സൂപ്പർ താരങ്ങളുടെ സിക്സറും ബൗണ്ടറികളും ആർപ്പുവിളികളോടെ ഒരുമിച്ച് ആഘോഷിക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് കോവിഡ് കാലത്ത് യോഗമില്ലാതെ പോയി. എന്നാൽ, വീട്ടിലിരുന്ന് കളികാണുന്നവരുടെ ആസ്വാദനം ഗംഭീരമാക്കാൻ പുതിയ ഫീച്ചറുകളുമായി എത്തുകയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ.
വീട്ടിലിരുന്ന് സ്വന്തം ഫോണിൽ ഒറ്റയ്ക്ക് കളികാണുന്നവർക്കായി ചില സംവേദനാത്മക ഫീച്ചറുകളാണ് ഹോട്സ്റ്റാർ അവതരിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ തവണ ഹോട്സ്റ്റാറിലൂടെ കളിയാസ്വദിച്ചവർക്ക് പരിചയമുള്ളതാണ് 'വാച് ആൻഡ് പ്ലേ' സോഷ്യൽ സ്ട്രീം സേവനം. കളി നടന്നുകൊണ്ടിരിക്കുേമ്പാൾ ആപ്പിലൂടെ തന്നെ ആരാധകർക്ക് ആവേശവും സ്വന്തം ടീമുകൾക്കുള്ള പിന്തുണയും അറിയിക്കാനുള്ള സംവിധാനമായിരുന്നു അത്.
ഇത്തവണ പുതിയ ഇൻററാക്റ്റീവ് ഇമോജി സ്ട്രീമും ഒപ്പം ആരാധകർക്ക് സെൽഫിയും വിഡിയോയും പങ്കുവെക്കാൻ സാധിക്കുന്ന 'ഹോട് ഷോട്ട്സ്, ഡ്യുയറ്റ്സ്'എന്നീ പുത്തൻ ഒാപ്ഷനുകളും നൽകിയേക്കും. താരങ്ങളുടെ മികച്ച ഷോട്ടുകൾ അനുകരിക്കുന്ന വിഡിയോ ആണ് ഹോട്ഷോട്ട്സ്. ആരാധകർ അയക്കുന്ന മികച്ച വിഡിയോ ഹോട്സ്റ്റാർ സ്റ്റാർസ്പോർട്സിൽ പങ്കുവെക്കുകയും ചെയ്യും.
അതേസമയം, 399 രൂപ നൽകി വി.െഎ.പി മെമ്പർഷിപ്പ് എടുക്കുന്നവർക്ക് മാത്രമായിരിക്കും ഹോട്സ്റ്റാറിലൂടെ െഎ.പി.എൽ കാണാനും പുതിയ ഫീച്ചറുകൾ ആസ്വദിക്കാനും സാധിക്കുക. എന്നാൽ, എയർടെൽ, ജിയോ തുടങ്ങിയവയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെ സൗജന്യമായി െഎ.പി.എൽ ആസ്വദിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.