രാജ്കോട്ട്: നിർണായകമായ രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ് മത്സരത്തിൽ മധ്യപ്രദേശിനെതിരെ രണ്ടാംദിവസവും കേരളം ബാക്ക്ഫൂട്ടിൽ. ആദ്യം ബാറ്റുചെയ്ത മധ്യപ്രദേശ് രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 474 എന്ന മികച്ച സ്കോറിലാണ്.
രണ്ടുദിനം ശേഷിക്കെ വമ്പൻ സ്കോറുയർത്തി കേരളത്തെ സമ്മർദത്തിലാക്കി നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി നോക്കൗട്ട് റൗണ്ടുറപ്പിക്കുകയാണ് മധ്യപ്രദേശിന്റെ ലക്ഷ്യം. ഇരട്ട സെഞ്ച്വറി നേടിയ യാഷ് ദുബെയാണ് (224 നോട്ടൗട്ട്) മധ്യപ്രദേശ് ഇന്നിങ്സിനെ മുന്നോട്ടുനയിക്കുന്നത്.
142 റൺസടിച്ച രജത് പട്ടിദാറും തിളങ്ങി. 526 പന്തിൽനിന്ന് 29 ബൗണ്ടറിയടക്കമാണ് ദുബെയുടെ ഇന്നിങ്സ്. പട്ടിദാർ 327 പന്തിൽ 23 ഫോർ പായിച്ചു.
കേരളത്തിന് വേണ്ടി ജലജ് സക്സേന രണ്ട് വിക്കറ്റ് വീഴ്ത്തി. സിജോ മോൻ ജോസഫും ബേസിൽ തമ്പിയും ഓരോ വിക്കറ്റുകൾ വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.