എമർജിങ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ യാഷ് ദുൽ നയിക്കും

ന്യൂഡൽഹി: ജൂലൈ 13 മുതൽ ശ്രീലങ്കയിൽ നടക്കുന്ന എമർജിങ് ഏഷ്യ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ടീമിനെ യാഷ് ദുൽ നയിക്കും. ഐ.പി.എല്ലിൽ തിളങ്ങിയ അണ്ടർ 23 താരങ്ങളെയും ടീമിലെടുത്തിട്ടുണ്ട്. പാകിസ്താന്റെയും യു.എ.ഇയുടെയും എ ടീമുകളും നേപ്പാൾ സീനിയർ ടീമും മാറ്റുരക്കുന്ന ഗ്രൂപ് ബിയിലാണ് ഇന്ത്യ.

എ ഗ്രൂപ്പിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഒമാൻ എന്നിവരുടെ എ ടീമുകളും. ജൂലൈ 13ന് യു.എ.ഇക്കെതിരെ യാണ് ഇന്ത്യയുടെ ആദ്യ കളി. ഇന്ത്യ എ ടീം: സായ് സുദർശൻ, അഭിഷേക് ശർമ, നിക്കിൻ ജോസ്, പ്രദോഷ് രഞ്ജൻ പോൾ, യാഷ് ദുൽ, റിയാൻ പരാഗ്, നിഷാന്ത് സിന്ധു, പ്രഭ്‌സിമ്രാൻ സിങ്, ധ്രുവ് ജുറെൽ, മാനവ് സുത്താർ, യുവരാജ്‌സിങ് ദോഡിയ, ഹർഷിത് റാണ, ആകാശ് സിങ്, നിതീഷ് കുമാർ റെഡ്ഡി, രാജ് വർധൻ ഹംഗാർഗേക്കർ.എമർജിങ് ഏഷ്യ കപ്പ്: ഇന്ത്യ എ ടീമിനെ യാഷ് ദുൽ നയിക്കും

Tags:    
News Summary - Emerging Asia Cup: Yash Dhull to lead India A team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.