മാഞ്ചസ്റ്റർ: ലീഡ് വഴങ്ങിയിട്ടും പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആവേശകരമായ ജയം. 267 റൺസിെൻറ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് ശേഷിക്കേ വിജയം നേടുകയായിരുന്നു.
ഒന്നാം ഇന്നിങ്സിൽ 107 റൺസ് ലീഡ് നേടിയ പാകിസ്താനെ രണ്ടാം ഇന്നിങ്സിൽ 169 റൺസിന് പുറത്താക്കി ഇംഗ്ലണ്ട് ബൗളർമാർ തങ്ങളുടെ ദൗത്യം നിർവഹിച്ചതാണ് ഇംഗ്ലണ്ടിന് തുണയായത്.
യാസിർ ഷായുടെ സ്പിൻ ബൗളിങ്ങിന് മുമ്പിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ വട്ടംകറങ്ങിയതോടെ പാകിസ്താൻ വിജയപ്രതീക്ഷയിലായിരുന്നു. അഞ്ചുവിക്കറ്റിന് 117 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ 75 റൺസെടുത്ത ജോസ് ബട്ലറും 84 റൺസെടുത്ത ക്രിസ് വോക്സും ചേർന്ന് വിജയതീരത്തോടടുപ്പിക്കുകയായിരുന്നു.
സ്കോർ: പാകിസ്താൻ- 326, 169 ഇംഗ്ലണ്ട്-219, 7ന് 277
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.