ഡർബൻ: ശ്രീലങ്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ലീഡ്. ഒന്നാം ഇന്നിങ്സിൽ 191 റൺസിന് ദക്ഷിണാഫ്രിക്കയെ കൂടാരം കയറ്റിയ ശ്രീലങ്ക 42 റൺസിന് പുറത്തായി.
പ്രോട്ടീസ് പേസർ മാർക്കോ ജാൻനാണ് ലങ്കൻ ബാറ്റിങ്ങിന്റെ കഥകഴിച്ചത്. 6.5 ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴുവിക്കറ്റാണ് ജാൻസൻ പിഴുതത്. ശ്രീലങ്കയുടെ സമീപ കാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ഡർബിനിലേത്.
13 റൺസെടുത്ത കാമിന്ദു മെൻഡിസാണ് ലങ്കൻ ടോപ് സ്കോറർ. അഞ്ച് പേർ പൂജ്യത്തിന് പുറത്തായ ഇന്നിങ്സിൽ പത്ത് റൺസെടുത്ത ലാഹിരു കുമാരയാണ് രണ്ടക്കം കടന്ന മറ്റൊരാൾ.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക 38 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തിട്ടുണ്ട്. 279 റൺസിന്റെ ലീഡാണ് നിലവിൽ ദക്ഷിണാഫ്രിക്കക്ക്. ട്രിസ്റ്റൻ സ്റ്റബ്സും (16*) നായകൻ ടെംബ ബാവുമയും (23*)യുമാണ് ക്രീസിൽ.
47 റൺസെടുത്ത എയ്ഡൻ മാർക്രമും 17 റൺസെടുത്ത ടോണി സോർസിയും 15 റൺസെടുത്ത വിയാൻ മുൾഡറുമാണ് പുറത്തായത്.
നേരത്തെ, 70 റൺസെടുത്ത ടെംബ ബാവുമയുടെ ചെറുത്തു നിൽപ്പാണ് ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിങ്സിൽ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ലാഹിരു കുമാരുവും അസിത ഫെർണാഡോയും മുന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.