കെയിൻസ് (ആസ്ട്രേലിയ): ഏകദിനം മതിയാക്കുന്ന നായകൻ ആരോൺ ഫിഞ്ചിന് വിജയത്തോടെ യാത്രയയപ്പ് നൽകി ഓസീസ്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ 25 റൺസ് ജയത്തോടെ ഫിഞ്ചിന്റെ ടീം പരമ്പര തൂത്തുവാരി. അവസാന കളിയിൽ ഫിഞ്ച് (5) ബാറ്റിങ്ങിൽ പരാജയമായപ്പോൾ സെഞ്ച്വറി നേടിയ സ്റ്റിവ് സ്മിത്തിന്റെ (105) മികവിലാണ് ആസ്ട്രേലിയ അഞ്ചിന് 267 റൺസെടുത്തത്.
മർനസ് ലബുഷെയ്ൻ (52), അലക്സ് കാരി (42*) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ കിവീസ് ഇന്നിങ്സ് 242ലൊതുങ്ങി. മൂന്നു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർകും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ കാമറൂൺ ഗ്രീനും ഷോൺ ആബട്ടുമാണ് ന്യൂസിലൻഡിനെ ഒതുക്കിയത്. 47 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് കിവി ടോപ്സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.